മലയാളിഹൗസ് നിര്‍ത്തണം -പു.ക.സ

തിരുവനന്തപുരം: നീലച്ചിത്രങ്ങളെപ്പോലും തോല്‍പിക്കുന്ന ആഭാസ ദൃശ്യങ്ങളും സംഭാഷണങ്ങളുമടങ്ങിയ സൂര്യ ടി.വിയിലെ മലയാളിഹൗസ് റിയാലിറ്റി ഷോ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പെണ്‍ശരീര വില്‍പനയുടെ മറ്റൊരു മുഖമാണ് ഇതിലൂടെ കാണിക്കുന്നത്. കുടുംബ ബന്ധങ്ങളെ തകര്‍ത്ത് എല്ലാം അശ്ളീലമയമാക്കുകയാണ്. പണക്കൊതിയന്മാരായ ഇതിലെ അഭിനേതാക്കളെയും ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്ന് സംഘം ജനറല്‍ സെക്രട്ടറി പ്രഫ. വി.എന്‍. മുരളി അഭ്യര്‍ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT