ഓ.എന്‍.വിയുടെ അനുഗ്രഹകുറിപ്പ്...

മാധ്യമം ഓണ്‍ലൈന്‍ ദിനപത്രം സാഹിത്യത്തിന് പ്രത്യേക വിഭാഗം തുടങ്ങുന്നതറിഞ്ഞറിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ആദ്യമായി എന്‍െറ എല്ലാ ആശംസകളും അറിയിക്കുന്നു. സാഹിത്യ പത്രപ്രവര്‍ത്തനം എന്നത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വളരെ ദുര്‍ബലമായി കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് കോഴിക്കോട് എന്‍.വി കൃഷ്ണവാരിയരും എം.ടിയും കൊല്ലത്ത് കാമ്പിശ്ശേരി കരുണാകരനും തിരുവനന്തപുരത്ത്  സി.വി കുഞ്ഞിരാമനും  ഒക്കെ വളരെ വലിയ തോതില്‍ ഉയര്‍ത്തികൊണ്ടുവന്ന ഒന്നായിരുന്നു സാഹിത്യ പത്രപ്രവര്‍ത്തനം. അതിന്ന് മിക്കവാറും വെറും സെന്‍സേഷണല്‍ വാര്‍ത്തകളും വിമര്‍ശനങ്ങളും കൊണ്ട് നിറക്കുന്ന അവസ്ഥയാല്‍ അധ:പ്പതിച്ചിരിക്കുന്നു. ആ ഒരവസരത്തില്‍ ‘മാധ്യമം’ ഓണ്‍ലൈനിലെ സാഹിത്യപേജിന്‍റ പുതിയരൂപം അഭിനന്ദനീയമാണ്. പക്ഷെ കൊമ്പന്‍ പോയതിന്‍റ പിന്നാലെ മോഴയും എന്ന രീതിയില്‍ ആകരുത്. വെറും വാദപ്രതിവാദങ്ങള്‍ വളര്‍ത്തുന്നതാകാതെ യഥാര്‍ത്ഥ സാഹിത്യ പത്രപ്രവര്‍ത്തനത്തിന് തുടക്കമിടണം. നല്ല കഴിവുള്ള കരുത്തുള്ള പുതിയ പ്രതിഭകളെ കണ്ടത്തെുകയും വേണം. പുതിയ എഴുത്തുകാര്‍ക്ക് മുതിര്‍ന്നവരില്‍നിന്നും അറിവ് ലഭിക്കാനും നല്ല പുസ്തകങ്ങള്‍ തെരെഞ്ഞെടുത്ത് വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും മാധ്യമം ഓണ്‍ലൈന്‍ ലിറ്ററേച്ചര്‍ പേജില്‍ ശ്രമമുണ്ടാകണം.  എങ്കില്‍ വായനയുടെയും നന്മയുടെയും വിജയമുണ്ടാകും.  ഒരിക്കല്‍കൂടി എല്ലാ വിജയവും  ആശംസിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT