വായനയിലെ ബഷീറിയന്‍ ലോകം

ചില സിനിമകള്‍ വീണ്ടും വീണ്ടും കണ്ടാലും മുഷിയില്ല. എന്നാല്‍ പുസ്തകങ്ങള്‍ അങ്ങനെയല്ല. അവയുടെ തുടര്‍ച്ചയായ വായന സാദ്ധ്യമല്ല. ചിലപ്പോള്‍ കടും കട്ടി പുസ്തകങ്ങള്‍ ആവര്‍ത്തന വായനക്ക് വിധേയമാക്കിയേക്കാം. എന്നാല്‍ എന്നെ സംബന്ധിച്ച് ബഷീറിയന്‍ കൃതികള്‍ വീണ്ടും വീണ്ടും വായിച്ചാലും  അവ ഒരിക്കലും മടുപ്പിക്കില്ല. ബാല്ല്യകാല സഖിയും ആനവാരിയും പൊന്‍കുരിശും മുച്ചീട്ടുകളിക്കാരന്‍റ മകളും മതിലുകളും പാത്തുമ്മയുടെ ആടും ഒക്കെ . എന്നാല്‍ എനിക്ക് ഏറെ ഇഷ്ടം ‘ഭൂമിയുടെ അവകാശികള്‍’ എന്ന കഥയാണ്.

കാരണം പാമ്പിനെയും പഴുതാരയെയും മറ്റ് ജന്തുക്കളെയും ഒന്നും കൊല്ലാനും അവയുടെ വംശഹത്യനടത്താനും മനുഷ്യന് അവകാശമില്ളെന്നും അവയെ സൃഷ്ടിച്ച ദൈവം തമ്പുരാന്‍ അങ്ങനെ ചെയ്താല്‍ നമുക്ക് മാപ്പ്തരില്ളെന്നും ആ കഥയിലൂടെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. പ്രകൃതിയെയും ജന്തുമൃഗാദികളെയും നശിപ്പിച്ച് പുതിയ വികസന മുന്നറ്റം നടത്തുന്ന മനുഷ്യന്‍മാര്‍ ഈ കഥ വായിക്കണം. ഒന്നുകൂടി പറയാനുണ്ട്. ഞങ്ങളൊക്കെ ഇപ്പോള്‍ അനുഭവിക്കുന്ന ഒരുസ്വകാര്യ ദു:ഖം. ബഷീറിന്‍റയും തകഴിയുടെയും കേശവദേവിന്‍െറയും ഒക്കെ കാലത്ത് ജീവിച്ച മുന്‍തലമുറ എത്രയോ ഭാഗ്യം ചെന്നവരാണ്. ഞങ്ങളുടെ കാലത്ത് അതിശക്തമായ സാഹിത്യരചന നടത്തുന്നവര്‍ വളരെ കുറഞ്ഞ് പോയിരിക്കുന്നു. അതിന്‍റ കുറവ് നികത്താന്‍ പുതിയ എഴുത്തുകാര്‍ ഉദയം ചെയ്യട്ടെ എന്നാഗ്രഹിക്കുന്നു. ആശംസിക്കുന്നു.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT