തിക്കിടി

ചേരുവകൾ:

  • വറുത്ത അരിപ്പൊടി –അര കിലോഗ്രാം
  • വെള്ളം –ഒരു ലിറ്റർ    
  • തേങ്ങാപ്പാൽ –ഒരു തേങ്ങയുടെ
  • പെരുംജീരകം –കാൽ ടീസ്​പൂൺ
  • മഞ്ഞൾപൊടി –ഒരു ടീസ്​പൂൺ
  • മല്ലിപ്പൊടി –ഒരു ടീസ്​പൂൺ
  • കറുവാപ്പട്ട –രണ്ടു എണ്ണം    
  • ഏലക്ക –മൂന്നെണ്ണം
  • വെളിച്ചെണ്ണ –ഒരു ടേബ്ൾ സ്​പൂൺ
  • വലിയ ഉള്ളി/സവാള –ഒന്ന് ചെറുതായി അരിഞ്ഞത്
  • കറിവേപ്പില –ഒരു തണ്ട്   
  • ഉപ്പ് –ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:
വെള്ളം തിളക്കുമ്പോൾ അതിലേക്ക് അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി വേവിക്കുക. പൊടിയുടെ അത്രയും അളവ് വെള്ളം മതി (ഒരു ഗ്ലാസ്​ പൊടി:ഒരു ഗ്ലാസ്​ വെള്ളം). അരിപ്പൊടി വെന്ത് കഴിയുമ്പോൾ (പത്തിരിപ്പരുവം) പരന്ന പാത്രത്തിലേക്ക് മാറ്റി നന്നായി കുഴക്കുക. വേവിച്ച മാവ് ചെറിയ നെല്ലിക്കയുടെ വലുപ്പത്തിൽ ഉരുളകളാക്കി ഇടത്തെ കൈവെള്ളയിൽ വെച്ച് വലത്തെ കൈവെള്ള കൊണ്ട് ചെറുതായി അമർത്തുക –മാവ് ഒട്ടിപ്പിടിക്കാതിരിക്കാൻ കൈയിൽ വെളിച്ചെണ്ണ പുരട്ടാം. പരന്നപാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് വലിയ ഉള്ളി/സവാള, കറിവേപ്പില എന്നിവ വഴറ്റുക/താളിക്കുക. ഇതിലേക്ക് തേങ്ങാപ്പാലും അൽപം വെള്ളവും ഒഴിക്കുക. തുടർന്ന് മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക.  പെരുംജീരകം, കറുവാപ്പട്ട, ഏലക്ക എന്നിവ പൊട്ടിച്ച്/ചതച്ചു ചേർക്കുക. തേങ്ങാപാൽ നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഉരുളയാക്കിയ മാവ് ചേർക്കുക. മാവ് ഉരുളകൾ തേങ്ങാപ്പാലിൽ മുങ്ങിയിരിക്കണം. ശേഷം ചെറുതീയിൽ വേവിക്കുക. ഇടക്കിടെ മാവ് ഉരുളകൾ ഇളക്കിക്കൊടുക്കുക. തേങ്ങാപ്പാൽ കുറുകുമ്പോൾ തീ അണക്കുക. അൽപസമയത്തിനു ശേഷം സ്വാദിഷ്ഠമായ തിക്കിടി കഴിക്കാവുന്നതാണ്.

അയച്ചുതന്നത്: ഷിൽന, കോട്ടയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.