മേ​രി എ​ലി​സ​ബ​ത്തും ന​ഫീ​സ സ​ബാ​ഹും

പ്രാ​യം മ​റ​ന്ന ക​ളി വൈ​റ​ലാ​യി

വ​ണ്ടൂ​ർ: മ​ന​സ്സു​ണ്ടെ​ങ്കി​ൽ പ്രാ​യം ഒ​ന്നി​നും പ്ര​ശ്ന​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് 62 വ​യ​സ്സ് ക​ഴി​ഞ്ഞ ന​ഫീ​സ സ​ബാ​ഹും 73കാ​രി മേ​രി എ​ലി​സ​ബ​ത്തും. ക​ഴി​ഞ്ഞ ദി​വ​സം വ​ണ്ടൂ​രി​ൽ ന​ട​ന്ന കെ.​എ​സ്.​എ​സ്.​പി.​എ ജി​ല്ല സ​മ്മേ​ള​ന​ത്തി​ൽ ഇ​രു​വ​രും അ​വ​ത​രി​പ്പി​ച്ച സി​നി​മാ​റ്റി​ക് ഡാ​ൻ​സ് സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. വ​ണ്ടൂ​ർ സ്വ​ദേ​ശി​നി​ക​ളാ​യ ഇ​രു​വ​രും അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച് വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​ണ്.

ക​ലാ​കു​ടും​ബാം​ഗ​മാ​യ ന​ഫീ​സ​ക്ക് വേ​ദി​യി​ൽ ചു​വ​ട് വെ​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ഇ​പ്പോ​ഴാ​ണ്. സു​ഹൃ​ത്താ​യ മേ​രി എ​ലി​സ​ബ​ത്തി​നെ കൂ​ടെ കൂ​ട്ടു​ക​യാ​യി​രു​ന്നു. മേ​രി എ​ലി​സ​ബ​ത്ത് ആ​ൺ​വേ​ഷ​ത്തി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ജി​ല്ല സ​മ്മേ​ള​ന സം​ഘാ​ട​ക​രെ പോ​ലും ഞെ​ട്ടി​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ്ര​ക​ട​നം. ന​ഫീ​സ​യു​ടെ മ​ക​ളു​ടെ​യും മ​ക​ളു​ടെ സു​ഹൃ​ത്താ​യ നൃ​ത്ത അ​ധ്യാ​പ​ക​ന്റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശീ​ല​നം.

Tags:    
News Summary - The ageless game has gone viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT