മിഥുന
Posted On
date_range Updated On
date_range കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് വിദ്യാർഥിനി
പത്തിരിപ്പാല: കാൻസർ രോഗികൾക്ക് സ്വന്തം മുടി ദാനം ചെയ്ത് വിദ്യാർഥിനി മാതൃകയായി. പറളി കോട്ടപ്പള്ള വീട്ടിൽ ജയപ്രകാശ് -സബിത ദമ്പതികളുടെ മകൾ കുമാരി മിഥുനയാണ് മുടി മുറിച്ചു നൽകിയത്.
കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിയാണ് ജെ. മിഥുന . മണ്ണൂരിലെ ഇ.കെ. നായനാർ ചാരിറ്റിയാണ് മുടി ശേഖരിച്ചത്. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വി.കെ. മുരളി, ട്രഷറർ പി. നാരായണൻ, എൻ.എസ്. ബ്രിജേഷ്, മണ്ണൂർ ഗ്രാമ പഞ്ചായത്തംഗം എം.സി. വിശ്വം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.