'ഒ​രു രൂ​പ ഇ​ഡ​ലി പാ​ട്ടി'​യു​ടെ രു​ചി​പ്പെ​രു​മ​ക്ക് അ​ഞ്ച് പ​തി​റ്റാ​ണ്ടി​ന്റെ തി​ള​ക്കം

കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ലെ ഒ​രു രൂ​പ ഇ​ഡ​ലി പാ​ട്ടി തൊ​ണ്ണൂ​റാം വ​യ​സ്സി​ലും തി​ര​ക്കി​ലാ​ണ്. വ​ടി​വേ​ലം പാ​ള​യ​ത്ത് താ​മ​സി​ക്കു​ന്ന ക​മ​ല​ത്താ​ൾ (90) മു​ത്ത​ശ്ശി​യെ സ്നേ​ഹ​പൂ​ർ​വം നാ​ട്ടു​കാ​ർ ഒ​രു രൂ​പ ഇ​ഡ​ലി പാ​ട്ടി എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. അ​ഞ്ച് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി മു​ത്ത​ശ്ശി പ്ര​ദേ​ശ​ത്ത് കൊ​ച്ചു ഭ​ക്ഷ​ണ​ശാ​ല വ​ഴി ഇ​ഡ​ലി വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്. തു​ട​ക്ക​ത്തി​ൽ 25 പൈ​സ​ക്കും 50 പൈ​സ​ക്കും ഇ​ഡ​ലി വി​റ്റി​രു​ന്ന മു​ത്ത​ശ്ശി ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഒ​രു രൂ​പ​ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്.

വി​ല​ക്ക​യ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു രൂ​പ​ക്ക് ഇ​ഡ​ലി കി​ട്ടു​ന്ന​ത് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്. സാ​മ്പാ​ർ, ച​ട്ണി എ​ന്നി​വ​യും വ​ള​രെ രു​ചി​യോ​ടെ സ്വ​ന്ത​മാ​യി ത​യാ​റാ​ക്കി​യും ന​ൽ​കു​ന്നു​ണ്ട്. തു​ട​ക്ക​ത്തി​ൽ ആ​ട്ടു​ക​ല്ലി​ൽ അ​രി അ​ര​ച്ചാ​ണ് ഇ​ഡ​ലി​യു​ണ്ടാ​ക്കി​രു​ന്ന​ത്.

വി​റ​ക് അ​ടു​പ്പി​ൽ നൂ​റു​ക​ണ​ക്കി​ന് ഇ​ഡ​ലി​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് ഗ്രൈ​ന്റ​ർ വാ​ങ്ങി. പു​ല​ർ​ച്ചെ മൂ​ന്നി​ന് എ​ഴു​ന്നേ​ൽ​ക്കു​ന്ന പാ​ട്ടി ദൈ​നം​ദി​ന ജോ​ലി​ക്ക് ശേ​ഷം ഇ​ഡ​ലി നി​ർ​മാ​ണം ആ​രം​ഭി​ക്കും. ഏ​ഴ് മ​ണി മു​ത​ൽ വി​ൽ​പ​ന​യും ആ​രം​ഭി​ക്കും. ബി​സി​ന​സു​കാ​ര​നാ​യ ആ​ന​ന്ദ് മ​ഹീ​ന്ദ്ര മു​ത്ത​ശ്ശി​യെ​ക്കു​റി​ച്ച് അ​റി​യു​ക​യും അ​വ​രു​ടെ സേ​വ​ന​ത്തെ അ​ത്ഭു​ത​ക​ര​മാ​ണെ​ന്ന് പ്ര​ശം​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​മ​ലാ​ത്താ​ളി​ന് ഗ്യാ​സ് സ്റ്റൗ​വും മ​റ്റ് ആ​വ​ശ്യ​മാ​യ ബി​സി​ന​സ് സൗ​ക​ര്യ​ങ്ങ​ളും അ​ദ്ദേ​ഹം ചെ​യ്തു​ന​ൽ​കി. മു​ൻ മ​ന്ത്രി എ​സ്.​പി. വേ​ലു മ​ണി ര​ണ്ട് സെൻറ് ഭൂ​മി വാ​ങ്ങി ന​ൽ​കി. വ​ടി​വേ​ലം​പാ​ള​യ​ത്ത് ല​ഭി​ച്ച സ്ഥ​ല​ത്ത് പു​തി​യ വീ​ട് നി​ർ​മി​ക്കു​ക​യും 2022ൽ ​മാ​തൃ​ദി​ന​ത്തി​ൽ ആ​ന​ന്ദ് മ​ഹീ​ന്ദ്ര വീ​ട് കൈ​മാ​റു​ക​യും ചെ​യ്തു. ​ഗ്യാ​സ് ക​മ്പ​നി സൗ​ജ​ന്യ ക​ണ​ക്ഷ​നു​ക​ളും ന​ൽ​കി. ഇ​തി​നി​ടെ സൗ​ജ​ന്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ ഗ്യാ​സ് ക​മ്പ​നി ന​ൽ​കി​യി​രു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി​യ​ത് തി​രി​ച്ച​ടി​യാ​യി.

പാ​വ​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭി​ച്ച പൊ​തു​സേ​വ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ച​ത് മു​ത്ത​ശ്ശി​യെ വി​ഷ​മ​ത്തി​ലാ​ക്കി. തു​ട​ർ​ന്ന് മു​ത്ത​ശ്ശി കോ​യ​മ്പ​ത്തൂ​ർ ജി​ല്ല ക​ല​ക്ട​റെ നേ​രി​ൽ സ​ന്ദ​ർ​ശി​ച്ച് സൗ​ജ​ന്യ എ​ൽ.​പി.​ജി സി​ലി​ണ്ട​ർ ന​ൽ​കാ​ൻ നി​വ​ദ​നം ന​ൽ​കി. പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി സ​മ്പ​ത്ത് കു​മാ​റി​ന്റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ജി​ല്ല ക​ല​ക്ട​ർ പ​വ​ൻ​കു​മാ​ർ സൗ​ജ​ന്യ ഗ്യാ​സ് സി​ലി​ണ്ട​ർ പു​നഃ​സ്ഥാ​പി​ച്ച് ന​ൽ​കി. പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​തി​ന് എ​ല്ലാ​വ​രോ​ടും ന​ന്ദി​യ​റി​യി​ച്ച് ക​മ​ലാ​ത്താ​ൾ ത​ന്റെ രു​ചി​പ്പെ​രു​മ തു​ട​രു​ക​യാ​ണ്.

Tags:    
News Summary - The taste of a single Idli patty is a testament to fifteen years of dedication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.