Posted On
date_range Updated On
date_range സാറ ഫാത്തിമ ബംഗളൂരു സൗത്ത് ഡി.സി.പി
ബംഗളൂരു: ബംഗളൂരു സൗത്ത് ഡിവിഷൻ പൊലീസ് ഡെപ്യൂട്ടി കമീഷണറായി സാറ ഫാത്തിമയെ സർക്കാർ നിയമിച്ചു. സി.ഐ.ഡി ഡിപ്പാർട്മെന്റിൽ സ്പെഷൽ എൻക്വയറി ഡിവിഷൻ എസ്.പിയായിരുന്നു. നോർത്ത് ഡിവിഷൻ ഡി.സി.പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ട്രാഫിക് ഡി.സി.പി ശിവപ്രകാശ് ദേവരാജുവിനായിരുന്നു താൽക്കാലിക ചുമതല. 2014 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ സാറ ഫാത്തിമ മൈസൂരു ടി. നരസിപൂർ ബന്നൂർ സ്വദേശികളായ മുഖ്താർ അഹമ്മദ്-മുനവർ സുൽത്താന ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.