ഫേസ്ബുക്കിൽ ചീനച്ചട്ടിക്കും മൺകലത്തിനും ഉണ്ണിയപ്പച്ചട്ടിക്കും എന്തുകാര്യമെന്നല്ലേ, ഉത്തരം ഇവർ തരും. കൊച്ചി സ്വദേശിനികളായ രാധിക മേനോനും പ്രിയ ദീപകും. നല്ല ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഇഷ്ടപ്പെടുന്ന രണ്ടുപേരും അടുത്ത കൂട്ടുകാരായിരുന്നു. ഇരുമ്പുചീനച്ചട്ടിയിൽ പാചകം ചെയ്യുന്നതിെൻറ ഗുണങ്ങളെക്കുറിച്ച് പ്രിയയാണ് ഒരിക്കൽ പറഞ്ഞത്. തുടർന്ന് ഇത് അന്വേഷിച്ച് കടകളും സൂപ്പർമാർക്കറ്റുകളും അലഞ്ഞു. നിരാശയായിരുന്നു ഫലം. തുടർന്നാണ് എന്തുകൊണ്ട് ഇത്തരം പാത്രങ്ങൾ വിപണനം ചെയ്തുകൂടാ എന്ന ആശയം ഉരുത്തിരിഞ്ഞത്. അവിടെയായിരുന്നു ‘ദ വിേല്ലജ് ഫെയർ’ എന്ന ഫേസ്ബുക്ക് വിപണിയുടെ തുടക്കം.
നോൺസ്റ്റിക് കുക്ക് വെയറുകളുടെ വരവോടെ അടുക്കള ഒഴിഞ്ഞ നൂറുകണക്കിന് പരമ്പരാഗത പാത്രങ്ങൾ ഫേസ്ബുക്കിലൂടെ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് ഇവർ. സാധാരണക്കാരായ നിരവധി സ്ത്രീകൾക്ക് വീട്ടിലിരുന്ന് മികച്ച വരുമാനം നേടാനുള്ള അവസരംകൂടിയായി ഇത്. 5000 രൂപയുമായി ആരംഭിച്ച ഈ ഓൺലൈൻ വിപണി ഇന്ന് ലോകത്ത് എല്ലായിടത്തുമുള്ള പാചകേപ്രമികളിലേക്കും എത്തിയിരിക്കുന്നു.
വില്ലേജ് ഫെയറിെൻറ പേരിൽ േഫസ്ബുക്ക് പേജ് തുടങ്ങുകയായിരുന്നു ആദ്യം. പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. 2015 ജൂലൈയിൽ വിപണനം തുടങ്ങി. ഇരുമ്പ്, കളിമണ്ണ്, വെങ്കലം, ചെമ്പ്, കല്ല്, മരം തുടങ്ങിയവയിൽ നിർമിച്ച പാത്രങ്ങൾ ഫാക്ടറികളിൽനിന്ന് വരുത്തിയ ശേഷം കാടിവെള്ളത്തിലിട്ട് പഴക്കിയെടുത്ത് എണ്ണയിട്ട് പാകപ്പെടുത്തും.
ഉരുളി, ബിരിയാണിച്ചട്ടി, കടായി തവ, ഉരുളി, കൽച്ചട്ടി, ഈയം പൂശിയ രസപാത്രം ഇങ്ങനെ നീളുന്നു പാത്രങ്ങളുടെ പട്ടിക. ഇരുമ്പുപാത്രങ്ങൾക്ക് 1000 മുതൽ 3000 രൂപ വരെയും കളിമൺപാത്രങ്ങൾക്ക് 750 മുതൽ 1000 രൂപ വരെയുമാണ് വില. വെങ്കല പാത്രങ്ങൾക്ക് 6000 രൂപ മുതൽ വിലയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.