ചര്‍ച്ചിക രംഗനാഥൻ
Posted On
date_range Updated On
date_range പര്‍വതാരോഹണം: നേട്ടവുമായി ചര്‍ച്ചിക
ചങ്ങനാശ്ശേരി: അഭിമാനനേട്ടവുമായി ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ എന്‍.സി.സി കാഡറ്റ് ചര്‍ച്ചിക രംഗനാഥൻ. ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന പാർവതാരോഹണ ക്യാമ്പില്‍ പങ്കെടുത്താണ് ചര്‍ച്ചിക നാടിന് അഭിമാനമായത്. കേരളത്തില്‍നിന്ന് നാല് വിദ്യാർഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ക്യാമ്പിൽ ബെസ്റ്റ് ബേസിക് സ്കീയിങ് കോഴ്സിനുള്ള പുരസ്കാരവും ചര്‍ച്ചിക കരസ്ഥമാക്കി. കറുകച്ചാല്‍ കുരുവിക്കാട്ടില്‍ വീട്ടില്‍ രംഗനാഥിന്റെയും രഞ്ജിനിയുടെയും മകളാണ് രണ്ടാം വര്‍ഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിനി ചര്‍ച്ചിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.