വ്യക്തിപരമായ എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നത് സുതാര്യതയാണെന്നും അത് മികച്ച ബന്ധങ്ങൾ വികസിപ്പിക്കാൻ സഹായിക്കുമെന്നും കരുതി സമൂഹമാധ്യമങ്ങളിൽ മുങ്ങി നിവരുന്ന പുതിയ തലമുറയിൽ പലരും പതിയെ പിൻവലിയുകയാണെന്ന് നിരീക്ഷണം.
ഡിജിറ്റൽ സംസ്കാരത്തെ പുൽകിക്കൊണ്ട് വളർന്ന ജെൻ സി, ‘വിസിബിലിറ്റി’യേക്കാൾ ‘പ്രൈവസി’ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് സ്വകാര്യ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിൽ നിന്ന് പിൻവാങ്ങുന്നത്. അതേസമയം, അവർ സമൂഹമാധ്യമങ്ങളിൽ സജീവമായി തുടരുകയും അതിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകക്കയും കണക്റ്റഡ് ആയിരിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ, വ്യക്തിപരമായ നേട്ടങ്ങളോ വിശേഷ നിമിഷങ്ങളോ പോസ്റ്റ് ചെയ്യുന്ന പരിപാടി അവസാനിപ്പിക്കുകയും ചെയ്യുകയാണ്. വിദഗ്ധർ ഇതിനെ ഡിജിറ്റൽ സെൽഫ് പ്രസിർവേഷൻ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്ഥിരമായ ഡിജിറ്റൽ വിസിബിലിറ്റി ആധിയും സാമൂഹിക സമ്മർദവും വർധിപ്പിച്ചിരുന്നുവെന്നും അതിൽ നിന്ന് പിന്തിരിയുന്നതോടെ ഇവയെല്ലാം കുറയുന്നതായും മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യതയെന്നത് ഒറ്റപ്പെടലല്ല, ശാക്തീകരണമാണെന്നും ഇവരിപ്പോൾ മനസ്സിലാക്കുന്നു. അതിരുകൾ നിശ്ചയിക്കാനും വൈകാരിക സൗഖ്യം കൈവരിക്കാനും സഹായിക്കുന്നു. വ്യക്തിപരമായ കാര്യങ്ങളിൽ നാട്ടുനടപ്പും സാമൂഹിക സമ്മർദവും മറികടക്കാനും സ്വന്തം കാര്യത്തിൽ എല്ലാ നിയന്ത്രണവും സ്വന്തത്തിനുതന്നെയെന്ന അവസ്ഥയിൽ എത്താൻ കഴിയുന്നുവെന്നും ജെൻ സി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.