വി​വാ​ഹി​ത​രാ​യ നി​ല​ൻ കൃ​ഷ്ണ​നും അ​ദ്വി​ക​യും

അദ്വികയുടെ കഴുത്തിൽ നിലൻ താലിചാർത്തി

കൊല്ലങ്കോട്: പാവടിയിലെ കല്യാണ മണ്ഡപത്തിൽ അഗ്നിയെ സാക്ഷിയാക്കി അദ്വികയുടെ കഴുത്തിൽ നിലൻ കൃഷ്ണൻ താലിചാർത്തി. വ്യാഴാഴ്ച രാവിലെ പത്തിന് ലളിതമായ ചടങ്ങിലാണ് ട്രാൻസ്ജൻഡറുകളായ നിലനും അദ്വികയും വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. ഈ വിഭാഗത്തിൽപെട്ടവർ ഒരുമിച്ച് ജീവിക്കുന്നത് സാധാരണമാണെങ്കിലും കതിർമണ്ഡപത്തിൽ വെച്ച് താലിചാർത്തുന്ന ചടങ്ങ് അപൂർവമാണ്.

കൊല്ലങ്കോട് കുരുവിക്കൂട്ട് മരത്തിന് സമീപത്തെ സൂപ്പർ മാർക്കറ്റിലെ ജോലിക്കാരാണ് ഇരുവരും. മെഡിക്കൽ ലാബ് ടെക്നീഷ്യനാണ് ആലപ്പുഴ സ്വദേശിയായ നിലൻ കൃഷ്ണൻ. തിരുവനന്തപുരം സ്വദേശിയായ അദ്വിക ഓപറേഷൻ ടെക്നീഷ്യനും. ട്രാൻസ് വിഭാഗം സംഘടന ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഇവർ ജോലിയാവശ്യാർഥം കൊല്ലങ്കോട് എത്തിയത്. ഇവിടെവെച്ചുണ്ടായ പരിചയം വിവാഹത്തിലേക്ക് നയിച്ചു.

സൂപ്പർ മാർക്കറ്റ് എം.ഡി രജിതയുടെ നേതൃത്വത്തിലാണ് വിവാഹ സൗകര്യങ്ങൾ ഒരുക്കിയത്. ക്ഷണപത്രിക അടിച്ചാണ് ആളുകളെ വിവാഹത്തിന് ക്ഷണിച്ചത്. സഹപ്രവർത്തകരും സുഹൃത്തുക്കളുമായി 200ലേറെ പേർ പങ്കുകൊണ്ടു. സദ്യയുമൊരുക്കി. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ, പല്ലശ്ശന ഗ്രാമഞ്ചായത്ത് പ്രസിഡന്റ് സായ് രാധ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.   

Tags:    
News Summary - Nilan married Advika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.