ഹയാൻ ജാസിർ
Posted On
date_range Updated On
date_range മെഡൽ നേട്ടവുമായി ഹയാൻ വീണ്ടും
ഉമ്മുൽ ഖുവൈൻ: ഡൽഹിയിൽ നടന്ന അഖിലേന്ത്യ അണ്ടർ വാട്ടർ നീന്തൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദുബൈയിലെ മലയാളി വിദ്യാർഥി ഹയാൻ ജാസിർ. കേരളത്തിന് വേണ്ടി ഒരു സ്വർണവും രണ്ട് വെങ്കലവുമാണ് ഹയാൻ നേടിക്കൊടുത്തത്. 200 മീറ്റർ ബൈഫിനിൽ ഒന്നാമതായും 100, 50 മീറ്റർ ബൈഫിനിൽ മൂന്നാമതായുമാണ് ഫിനിഷ് ചെയ്തത്.
ജില്ല-സംസ്ഥാന നീന്തൽ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയ ഹയാന്റെ വാർത്ത ‘ഗൾഫ് മാധ്യമം’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ദുബൈ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയായ ഹയാൻ പൊന്നാനി സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.