അവശേഷിക്കുന്ന ഹജ്ജ് തീർഥാടകർ മദീനയിൽ
മദീന: ഹജ്ജ് കർമത്തിനുശേഷം മദീനയിൽ വെള്ളിയാഴ്ച വരെ അവശേഷിക്കുന്ന തീർഥാടകരുടെ എണ്ണം 46,700 ആണെന്ന് മദീന മേയർ അറിയിച്ചു. ഈ വർഷത്തെ ഹജ്ജ് സീസണിൽ മദീന സന്ദർശിച്ച തീർഥാടകരുടെ മൊത്തം എണ്ണം 332,000ലധികമാണ്.
വെള്ളിയാഴ്ച വിമാനംവഴി 2030ഉം 50 ബസുകളിലായി 2121ഉം ട്രെയിൻ വഴി 91ഉം തീർഥാടകർ മക്കയിൽനിന്ന് മദീനയിൽ എത്തിയതായും മേയർ അറിയിച്ചു.
957 തീർഥാടകർക്ക് മെഡിക്കൽ സേവനങ്ങൾ നൽകി. മദീനയിലെ താമസ കെട്ടിടങ്ങളിലെ ആകെ ശേഷിയിൽ 19 ശതമാനത്തോളം തീർഥാടകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച മദീനയിൽനിന്ന് സന്ദർശനം കഴിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട തീർഥാടകരുടെ എണ്ണം 12,828 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.