വില്ലേജ് ഓഫീസില്‍ ജോലിക്കു പോകുന്ന ദിലീപ് കുമാര്‍

നെയ്യാറ്റിന്‍കര വില്ലേജ് ഓഫീസറുടെ കാറിന്‍റെ സീറ്റ് തന്നെ വില്ലേജ് ഓഫീസറുടെയും സീറ്റ്

ബാലരാമപുരം: ശാരീരിക വൈകല്യങ്ങളില്‍ തളരാതെ ജീവതത്തോട് പൊരുതി മുന്നേറുകയാണ് നെയ്യാറ്റിന്‍കരയിലെ വില്ലേജ് ഓഫീസര്‍ ദിലീപ് കുമാര്‍. രണ്ടാഴ്ച മുമ്പ് നെയ്യാറ്റിന്‍കരയില്‍ വില്ലേജ് ഓഫീസറായി ചാര്‍ജ് എടുത്ത നെയ്യാറ്റിന്‍കര, തൊഴുക്കല്‍, ഭാസ്‌കര്‍ റോഡില്‍ ഉത്രാത്തില്‍ ദിലീപ് കുമാര്‍ ഓഫീസിലെത്തുമ്പോള്‍ ഇരിപ്പിടമായി ഉപയോഗിക്കുന്നത് സ്വന്തം കാറിലെ സീറ്റാണ്. അതിനുള്ള കാരണവും മറ്റൊന്നല്ല. ശരീരിക വൈകല്യങ്ങളില്‍ ബുദ്ധിമുട്ടിലായിരുന്ന ദിലീപ് കുമാര്‍ പരസഹായമില്ലാതെ ജോലിക്കെത്തണമെന്നുള്ള ആഗ്രഹത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രത്യേക സൗകര്യങ്ങളൊരുക്കി സ്‌കൂട്ടര്‍ നിര്‍മിച്ചാണ് ജോലിക്കെത്തിയിരുന്നത്.


വിവാഹ ശേഷം കുടുംബവുമൊത്തുള്ള യാത്രക്കും ജോലിക്ക് പോകുന്നകിനും കാര്‍ വേണമെന്ന അതിയായ ആഗ്രഹത്തെ തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച കാര്‍ ഓടിച്ച് പഠിച്ചു. തുടര്‍ന്ന് ലൈസന്‍സിന് വേണ്ടി ശ്രമിച്ചപ്പോള്‍ ശാരീരിക വൈകല്യമുള്ളതിനെ തുടര്‍ന്ന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമെ ലൈസന്‍സും നല്‍കുകയുള്ളു. ശാരീരിക വൈകല്യങ്ങളുള്ളത് കാരണം നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും ആരും സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് തയാറായില്ല.


ആറിലെറെ ഡോക്ടക്ര്‍മാരെ സമീപിച്ച് കാര്‍ ഓടിക്കാന്‍ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ചെങ്കിലും 70 ശതമാനത്തില്‍ കുടുതല്‍ പരസഹായമില്ലാതെ യാത്ര ചെയ്യാന്‍ കഴിയാത്തയാൾക്ക് ലൈസന്‍സ് നല്‍കുവാന്‍ സാധിക്കില്ലെന്ന മറുപടി നല്‍കിയെങ്കിലും പരിശ്രമം ഉപേക്ഷിക്കാതെയാണ് നടത്തിയ ശ്രമത്തില്‍ ഒരു ഡോക്ടര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതോടെ വാഹനമോടിക്കുന്നതിനുള്ള ലൈസന്‍സ് 2021ല്‍ കരസ്ഥമാക്കി.


അടുത്ത ശ്രമം കുടുംബവുമൊത്തുള്ള യാത്രക്കും ഓഫീസിലെത്തിയാല്‍ പരസഹായമില്ലാതെ കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള കാറും ഇരിപ്പിടത്തെ കുറിച്ചുമായിരുന്നു തൃശുരിലുള്ള വര്‍ഷോപ്പ് മെക്കാനിക്ക് വഴി റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സീറ്റും കാറിന് പിന്‍വശത്തു കൂടി ഇറങ്ങുവാനുള്ള റാംപോടുകൂടിയ വാതിലുകളുമൊരുക്കിയായിരുന്നു കാറില്‍ സൗകര്യമൊരുക്കിയത്. ബാറ്ററിയിലോടുന്ന സീറ്റില്‍ റിമോട്ട് കണ്‍ട്രോളിലൂടെ കാറിലെ സീറ്റ് ഉയര്‍ത്തവാനും അതിന് ശേഷം ഓഫീസിലെത്തിയാല്‍ റാംപിലൂടെ പുറത്തിറങ്ങി ഓഫീസിലെ കസേരയായിമാറും കാറിന്റെ സീറ്റ്.


വില്ലേജ് ഓഫീസറുടെ മേശയുടെ ഉയരത്തിനും സൗകര്യത്തിന് അനുസരിച്ച് സീറ്റ് ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും സാധിക്കുന്ന തരത്തിലാണ്. കൃത്യമായി ഡ്യൂട്ടിക്കെത്തുന്നതിനും കുടുംബവുമൊത്തുള്ള യാത്രക്കും വാഹനം ഉപയോഗിക്കുന്നത്. വൈകല്യങ്ങളിള്‍ തളരാതെ മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് ദിലീപ് കുമാറിന് പറയുവാനുള്ളത്. സഞ്ചരിക്കുന്ന വഴികളില്‍ തളര്‍ത്തുന്നതിന് വേണ്ടി പലരും ശ്രമിക്കുമെങ്കിലും അതില്‍ തളരാതെ മുന്നേറണമെന്നാണ് ദിലീപ് കുമാര്‍ പറയുന്നത്. ഓട്ടോക്രാഫ്റ്റ് സുരേഷും തൃശുരിലെ സനിലനും ചേര്‍ന്നാണ് ദിലീപ് കുമാറിന് അനുയോജ്യമായ വാഹനം ഒരുക്കിയത്.

Tags:    
News Summary - neyyattinkara village officer dileep kumars car seat is also the village officer seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT