മത്സര രംഗത്തുള്ള വി.കെ രവിയും മകൾ ആര്യ കൃഷ്ണയും
Posted On
date_range Updated On
date_range കച്ച മുറുക്കി അച്ഛനും മകളും
എൽ.ഡി.എഫിൽ അങ്കം കുറിക്കാൻ അഛനും മകളും രംഗത്ത്. വളയം ഗ്രാമ പഞ്ചായത്തിലേക്ക് മലയോര വാർഡായ വളയം പുഞ്ച നാലാം വാർഡിൽ നിന്ന് വി.കെ രവിയും ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നാദാപുരത്ത് നിന്ന് മകൾ 22 കാരി ആര്യ കൃഷ്ണയുമാണ് ജനവിധി തേടുന്നത്.
ആര്യ മഹാത്മാഗാന്ധി സർവ്വകലാശാല കാമ്പസ് എം. എസ്സി കമ്പൂട്ടർ സയൻസ് വിദ്യാർത്ഥിനിയും ഡിപ്പാർട്ട്മെൻറ് വൈസ് ചെയർപേഴ്സൺ കൂടിയാണ്. നാദാപുരം ഐ.എച്ച്.ആർ ഡി കോളജ് ചെയർപേഴ്സണായിരുന്നു.
പിതാവ് രവി ഇത് രണ്ടാം തവണയാണ് വളയം ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. അമ്മ ബീനയും ഒരു തവണ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. അഛനും മകളും പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.