അബൂദബി: മൂന്നു പതിറ്റാണ്ടായി തുടരുന്ന പ്രവാസത്തിന് വിരാമമിട്ട് തൃശൂര്‍ ചേറ്റുവ തൊയക്കാവ് കുറുക്കിലകത്ത് മമ്പ്രമത്ത് അഹമ്മദ് നാടണയുകയാണ്. 1992ല്‍ ഡ്രൈവര്‍ ജോലിയില്‍ ഷാര്‍ജയിലെത്തി തുടങ്ങിയതാണ് പ്രവാസം. അവിടെനിന്ന് ലുലു ഗ്രൂപ്പിന്റെ എയര്‍പോര്‍ട്ട് എക്സ്പോര്‍ട്ട് ക്ലിയറന്‍സ് വിഭാഗത്തില്‍ ജോലി കിട്ടി. 28 വര്‍ഷവും മൂന്നുമാസവും ലുലുവിന്റെ ഇതേ വിഭാഗത്തില്‍ തന്നെയാണ് ജോലിയെടുത്തത്.
59 വയസ്സ് പൂര്‍ത്തിയായതോടെ ഞായറാഴ്ച നാട്ടിലേക്ക് വിമാനം കയറുകയാണ്. പ്രവാസം എന്ത് സമ്മാനിച്ചു എന്ന ചോദ്യത്തിന്, നല്ലതേ വരുത്തിയുള്ളൂ എന്ന മറുപടി. വീട് വെച്ചു, സ്ഥലം വാങ്ങി. ഇപ്പോഴത്തെ തലമുറക്ക് പ്രവാസം കുറച്ചുകൂടി എളുപ്പമായി എന്നാണ് അഹമ്മദിന്റെ പക്ഷം. ആദ്യമായി എത്തുമ്പോള്‍, കനത്ത ചൂടില്‍ എട്ടു വര്‍ഷത്തോളമാണ് എ.സി ഇല്ലാത്ത വാഹനം ഓടിച്ച് നൂറുകണക്കിന് കിലോമീറ്ററുകള്‍ കൃത്യസമയത്തിനുള്ളില്‍ ഓടിയെത്തേണ്ടിയിരുന്നത്.
നാട്ടിലെത്തി ചെറിയ ബിസിനസോ മറ്റോ ചെയ്ത് മുന്നോട്ടുപോകണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ഭാര്യ നൂര്ജഹാന്. മകന് യൂസുഫ് പ്ലസ് ടു കഴിഞ്ഞ് കമ്പ്യൂട്ടര്‍ കോഴ്സ് പഠിക്കുന്നു. മകള്‍ യുംന പാടൂര്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.