നൂലുകൊണ്ട് ഒരുക്കിയ മെസ്സി ചിത്രത്തിനൊപ്പം
ദിൽജിത്ത് പ്രമോദ്
Posted On
date_range Updated On
date_range മെസ്സിയെ നൂലിൽ നെയ്ത് ദിൽജിത്ത് പ്രമോദ്
ചെറുതുരുത്തി: നൂലുകൊണ്ട് പ്രിയതാരം മെസ്സിയുടെ മുഖം നെയ്ത് പാഞ്ഞാൾ സ്വദേശി ദിൽജിത്ത്. 3200 മീറ്റർ നൂലുകൊണ്ടാണ് ചിത്രം ഒരുക്കിയത്. പാഞ്ഞാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയായ ദിൽജിത്ത് കൊണ്ടയിൽ വീട്ടിൽ പ്രമോദിന്‍റെയും ധന്യയുടെയും മകനാണ്.
ചതുരാകൃതിയിലുള്ള രണ്ടര അടി പ്ലൈവുഡിൽ വെള്ള പെയിന്‍റ് തേച്ച് 210 ആണികളും കറുത്ത നൂലുകളും ഉപയോഗിച്ച് കോർത്താണ് മെസ്സി ചിത്രം നിർമിച്ചത്. സ്കൂളിലെ പ്രധാനാധ്യാപിക പി.ടി. ഉഷയുടെയും ക്ലാസ് ടീച്ചർ ശ്രീജയുടെയും അധ്യാപിക അശ്വിനിയുടെയും പൂർണ പിന്തുണയോടെയായിരുന്നു ഈ കരവിരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.