ഇൻസ്റ്റയിലെ വൈറൽ ലൊ കോർട്ടിസോൾ ട്രെന്‍റ് നിങ്ങളും ഫോളോ ചെയ്യുന്നുണ്ടോ? അറിയാം ഈ ട്രെന്‍റിങ് ലൈഫ്സ്റ്റൈലിനെ കുറിച്ച്

ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലുമെല്ലാം ഇപ്പോൾ ട്രെന്‍റാകുന്ന ജീവിത രീതിയാണ് ലോ കോർട്ടിസോൾ ട്രെന്‍റ്. കോർട്ടിസോളിനെ കുറിച്ച് അറിയാമെങ്കിലും ഈ ട്രെന്‍റിനെ കുറിച്ച് അറിയാത്തവരാണ് മിക്കവരും. സ്ട്രെസ് ഫോർമോണാണ് കോർട്ടിസോൾ. നമ്മുടെ ശരീരത്തിൽ മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോളാണ് ഈ ഹോർമോൺ ശരീരം പുറപ്പെടുവിക്കുന്നത്. ഈ ഹോർമോണിന്‍റെ അളവ് കുറക്കാൻ സഹായിക്കുന്ന രീതിയിൽ ജീവിത രീതി ക്രമീകരിക്കുകയാണ് ഈ ട്രന്‍റിലൂടെ ചെയ്യുന്നത്.

മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന വ്യക്തികളും സാഹചര്യങ്ങളും ഒഴിവാക്കി ശാന്തവും സമാധാനപരവുമായ ജീവിതശൈലി നയിക്കുന്നതിനെയാണ് ലോ കോർട്ടിസോൾ ട്രെന്‍റെന്ന് പറയുന്നത്. ഈ ട്രെന്‍റിന്‍റെ ഭാഗമായി ലോ കോർട്ടിസോൾ വർക്കൗട്ടുകളും സ്ലോ ലൈഫും ലോ കോർട്ടിസോൾ മീമുകളും ഡാൻസുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലോ കോർട്ടിസോൾ വർക്കൗട്ടുകൾ

കഠിനമായ വ്യായാമങ്ങൾ ഒരുപക്ഷേ സ്ട്രെസ് കൂട്ടിയേക്കാം. അതുകൊണ്ട്, നടത്തം, യോഗ, പൈലേറ്റ്സ്, സൈക്ലിംഗ് തുടങ്ങിയ ശാന്തമായ വ്യായാമ രീതികൾ ശീലിക്കുകയാണ് ഇവിടെ ചെയ്യുന്നത്

സ്ലോ ലിവിങ്

സമാധാനം തരുന്ന കാര്യങ്ങൾ ചെയ്യുക, ദേഷ്യവും അസ്വസ്ഥതയും ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്നും ആളുകളിൽ നിന്നും അകന്നു നിൽക്കുക, നെഗറ്റിവിറ്റി പൂർണ്ണമായി ഒഴിവാക്കി പോസിറ്റീവ് ആയി ഇരിക്കുക എന്നിവയാണ് സ്ലോ ലിവിങ് പ്രോത്സാഹിപ്പിക്കുന്നത്.

ലോ കോർട്ടിസോൾ മീമുകളും ഡാൻസുകളും

സമൂഹമാധ്യമങ്ങളിൽ ഇത്തരം ഹാഷ്ടാഗുകളോടു കൂടിയ ഡാൻസുകളും മീമുകളും വ്യാപകമാണ്.

മാനസിക സമ്മർദ്ദം കുറക്കാൻ ഇത്തരം രീതികൾ സഹായിക്കുമെങ്കിലും പൂർണമായും ഇതിലെ രീതികളെല്ലാം ശെരിയല്ലെന്നാണ് വിദഗ്ദർ പറയുന്നത്. കഠിമായ വ്യായാമ രീതികൾ പൂർണമായി ഒഴിവാക്കേണ്ടതില്ലെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. സമൂഹമാധ്യമങ്ങലിലെ ഇത്തരം ട്രെന്‍റുകൾ പോലോ ചെയ്യുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ പുലർത്തുന്നത് നല്ലതാണ്.

Tags:    
News Summary - what is low cortisol trend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.