രാജകീയ പ്രൗഢി, കണ്ണുടക്കി വജ്രാഭരണങ്ങൾ; നിത അംബാനിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മുംബൈ: സിൽക്ക് സാരിയിൽ രാജകീയ പ്രൗഢി, കഴുത്തിൽ തിളങ്ങുന്ന വജ്രാഭരണങ്ങൾ... പതിവ് പോലെ നിത അംബാനിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അംബാനി കൾച്ചറൽ സെന്‍ററിലെ (എന്‍.എം.എ.സി.സി) പുതിയ കൾച്ചറൽ ഹബിന്‍റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഏവരെയും ക്ഷണിച്ചുള്ള വിഡിയോ പുറത്ത് വന്നതോടെയാണ് നിത അംബാനിയുടെ ലുക്ക് ഏറെ ശ്രദ്ധ നേടുന്നത്. നവംബർ ഒന്നിനാണ് 'ദ ലൈബ്രറി' എന്ന് പേരിട്ടിരിക്കുന്ന കൾച്ചറൽ ഹബ് തുറക്കുന്നത്. എന്‍.എം.എ.സി.സിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു നിത അംബാനി സന്ദർശകരെ ക്ഷണിച്ചുകൊണ്ടുള്ള വിഡിയോ പങ്കുവെച്ചത്.

വിഡിയോ പങ്കുവെച്ചതിന് പിന്നാലെ ഏവരും ശ്രദ്ധിച്ചത് നിത അംബാനി ധരിച്ച സാരിയും ആഭരണങ്ങളുമായിരുന്നു. ക്രീം നിറത്തിലുള്ള സാരിയാണ് അവർ ധരിച്ചിരുന്നത്. സാരിയിൽ ചെറിയ സ്വർണനിറത്തിലുള്ള എംബ്രോയ്ഡറി ബോർഡറുകളും കാണാം. പരമ്പരാഗത രീതിയിലാണ് സാരി ധരിച്ചിരുന്നത്. തോളിൽനിന്ന് താഴേക്ക് വീഴുന്ന പല്ലുവിലൂടെ സാരിയിലെ എംബ്രോയ്ഡറി മനോഹരമായി കാണാം. ലളിതവും ആകർഷകവുമായ സാരിയായതിനാൽ നിത അംബാനിയുടെ ലുക്ക് ആരാധകരും ഏറ്റെടുത്തു. സമാനമായ ക്രീം നിറത്തിലുള്ള സിൽക്ക് ബ്ലൗസും സാരിക്കൊപ്പം ധരിച്ചിട്ടുണ്ട്. പകുതി നീളമുള്ള കൈകളും സ്കൂപ്പ് നെക്ക്ലൈനുമുള്ള ബ്ലൗസിന്റെ കഫുകളിൽ ബോർഡറുകളുണ്ട്. സങ്കീർണമായ പേൾ എംബ്രോയ്ഡറി വർക്കും ബ്ലൗസിലുണ്ട്. മൂന്ന് നിരകളുള്ള വജ്രവും സ്വർണവും അടങ്ങിയ നെക്ലെസ്, കുന്ദൻ വളകൾ, സ്റ്റേറ്റ്മെന്റ് കമ്മലുകൾ എന്നിവയാണ് ഇവക്കൊപ്പം തിരഞ്ഞെടുത്തത്. വിരലിലണിഞ്ഞ വജ്ര മോതിരവും ശ്രദ്ധേയമായി. നടുവിൽ വകഞ്ഞ് മെടഞ്ഞ ബണ്ണിലായിരുന്നു മുടി ഒരുക്കിയത്.

'A new chapter begins at NMACC!' എന്ന കുറിപ്പോടെയാണ് നിത അംബാനി ഇന്‍സ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. പുസ്തകങ്ങളും സംഭാഷണങ്ങളും ഭക്ഷണവും പുതിയ അനുഭവങ്ങളും ഒരുമിച്ചെത്തുന്ന ഇടമാണ് ഈ കൾച്ചറൽ ഹബെന്നും നവംബർ ഒന്നിന് തുറക്കുന്ന ദ ലൈബ്രറിയിൽ പുതിയ കഥകൾ കണ്ടെത്താനും ആശയങ്ങൾ പങ്കുവെക്കാനും സന്ദർശകരെ ക്ഷണിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു. പുതിയ കൾച്ചറൽ ഹബിലെ വിവിധ ഭാഗങ്ങൾ സന്ദർശകർക്ക് നിത അംബാനി പരിചയപ്പെടുത്തുന്നുമുണ്ട്. പ്രവേശന കവാടത്തിൽ വലിയ തുറന്ന പുസ്തകവും പ്രകാശം പരത്തുന്ന ചിത്രശലഭങ്ങളുള്ള ഒരു മരവും കാണാം.

Tags:    
News Summary - Nita Ambani Launches NMACC Library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.