ജോലി ചെയ്യുന്നതിനിടെ ചുമ്മാ കണ്ണടച്ചങ്ങുറങ്ങുക. തല്ലുകൊള്ളിത്തരമാണെങ്കിലും ജപ്പാനിൽ ഇത് വലിയ സംഭവമാണ്. ‘ഇനേമുറി’ എന്ന കിടിലൻ പേരുമുണ്ട് ഈ ‘കള്ളയുറക്ക’ത്തിന്. നിന്ന നിൽപിൽ ഉറങ്ങുക എന്നാണിതിന്റെ അർഥം.
മടിയെന്നതിനേക്കാൾ, ജപ്പാൻകാരുടെ സവിശേഷമായ ഒരു സാംസ്കാരിക ചിഹ്നമാണത്രെ ഇത്. അവിടെ ഓഫിസിലും ട്രെയിനിലും മറ്റു പൊതു ഇടങ്ങളിലെല്ലാം ‘ഇനേമുറി’ക്കാരെ കാണാം. ഉറക്കനഷ്ടം കാരണം ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് ഊർജം തിരിച്ചു പിടിക്കാനുള്ള വഴി കൂടിയാണിത്.
ആവശ്യത്തിന് വിശ്രമം ലഭിക്കാത്തവർ ജോലി സ്ഥലത്ത് ഉൽപാദനക്ഷമത കുറഞ്ഞവരായിരിക്കുമെന്നും അതു പരിഹരിക്കാൻ ഇത്തരം വിദ്യകൾ സഹായിക്കുമെന്നും ജപ്പാൻകാർ കരുതുന്നു. ഉറക്കം നഷ്ടപ്പെട്ടവർക്ക് ‘ഇനേമുറി’ അൽപം ആശ്വാസം നൽകുമെന്നാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.