‘നൂറി’ന്‍റെ നിറവിൽ ഇന്ത്യക്കാർ മുന്നോട്ട്

2050ഓടെ, നൂറുവയസ്സ് കടന്നവർ ഏറ്റവും കൂടുതലുള്ള രാജ്യമായി മാറുമെന്ന പ്രവചനങ്ങൾക്കിടെ, ഇന്ത്യയിലെ ‘സെഞ്ച്വറി’ക്കാരുടെ ദീർഘായുസ്സിന്റെ രഹസ്യങ്ങൾ കണ്ടെത്തി സർവേ. ശരീര ചലനം, ഉപാപചയ ആരോഗ്യം, സാമൂഹിക ബന്ധങ്ങൾ തുടങ്ങിയ കൃത്യമായ ജീവിതശൈലിയാണ് ഇവരുടെ ദീർഘായുസ്സിന്റെ പ്രധാന അടിസ്ഥാനങ്ങളെന്ന് ലോഞ്ചിറ്റ്യൂഡിനൽ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ (എൽ.എ.എസ്.ഐ) പഠനം പറയുന്നു.

  • രക്തസമ്മർദം, പഞ്ചസാര അളവ്, കൊളസ്ട്രോൾ തുടങ്ങിയ ജൈവ സൂചകങ്ങളുടെ ആരോഗ്യം, സന്തുലിത ശരീരഘടന, സ്വതന്ത്രമായ ശാരീരിക ചലനങ്ങൾ, മികച്ച മാനസികാരോഗ്യം എന്നിവയും ദീർഘായുസ്സിൽ പ്രധാന ഘടകമാകുന്നു.
  • 55.5 ശതമാനം നൂറുവയസ്സുകാരുടെയും ബോഡി മാസ്സ് ഇൻഡക്സ് (ബി.എം.ഐ-ഉയരവും ഭാരവും തമ്മിലെ അനുപാതം) കൃത്യമാണ്. മറ്റ് വയോജനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവരുടെ ഉപാപചയ ആരോഗ്യം മികച്ചതാണെന്നതാണ് ഇതിനർഥം.
  • 44 ശതമാനം പേർക്കു മാത്രമേ ഭാരക്കുറവുള്ളൂ.
  • 90 ശതമാനം സ്ത്രീ ‘നൂറു’കാർക്കും അമിതവണ്ണമില്ല.
  • 33 ശതമാനവും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി ഒറ്റക്ക് സഞ്ചരിക്കാൻ കഴിയുന്നു.
  • 85 ശതമാനവും ഗാർഹിക പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്നു.
  • 75 ശതമാനവും സംതൃപ്തിയോടെ ജീവിക്കുന്നു. ദീർഘായുസ്സും മാനസികാരോഗ്യവും തമ്മിലെ ബന്ധമാണിത് കാണിക്കുന്നത്.
  • നൂറുവയസ്സ് കടന്നവരിൽ കൂടുതൽ സ്ത്രീകളാണ്.
Tags:    
News Summary - Indians advance under the banner of 'Hundred'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.