Posted On
date_range Updated On
date_range ഈസി തൈരുവട
വടക്കുള്ള ചേരുവകൾ:
- കടലമാവ് - 1കപ്പ്
- ഉണക്കമുളക് - 2
- ജീരകം - 1\2 ടീ സ്പൂൺ
- അപ്പക്കാരം - 1\2 ടീ സ്പൂൺ
- ഉപ്പ് - 1\2 ടീ സ്പൂൺ
- വെള്ളം ആവശ്യത്തിന്
- എണ്ണ വറുക്കാൻ ആവശ്യത്തിന്
തൈരിനുള്ള ചേരുവകൾ:
- തൈര് - 1കപ്പ്
- ചുമന്നുള്ളി - 5
- ഉപ്പ് - 1 ടീ സ്പൂൺ
- കുരുമുളക് പൊടിച്ചത് - 1 ടീ സ്പൂൺ
- പഞ്ചസാര - 2 ടീ സ്പൂൺ
- കായപ്പൊടി - 1\2 ടീ സ്പൂൺ
- പൊതീന ചട്നി - 2 ടീ സ്പൂൺ
- ചാട്ട് മസാല - 1 ടീ സ്പൂൺ
- കശ്മീരി മുളകുപൊടി - 1\2 ടീ സ്പൂൺ
- ജീരകം വറുത്തുപൊടിച്ചത് - 1\2 ടീ സ്പൂൺ
ഉണ്ടാക്കുന്ന രീതി:
വടക്കുള്ള ചേരുവകളെല്ലാം ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ച് ചൂടുള്ള എണ്ണയിൽ വറുത്തുകോരുക. വടകൾ എല്ലാം രണ്ടുമിനിറ്റ് പച്ച വെള്ളത്തിൽ കുതിർത്തുവെക്കുക. ഒരു ബൗളിൽ തൈര് എടുത്ത് ഇതിലേക്ക് ചുവന്നുള്ളി ചെറുതായി അരിയുക. അതിലേക്ക് ബാക്കിയുള്ള ചേരുവകൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
കുതിർത്തുവെച്ച് വട ഓരോന്നായി കൈകൊണ്ട് പിഴിഞ്ഞെടുത്ത് ഒരു പാത്രത്തിലേക്ക് സെറ്റ് ചെയ്തു വെക്കുക, അതിലേക്ക് തൈരു മിശ്രിതം ഒഴിച്ച് മുകളിൽ ചാട്ട് മസാലയും കശ്മീരി മുളകുപൊടിയും കായപ്പൊടിയും മല്ലിയിലയും പൊതീന ചട്നിയും ജീരകപ്പൊടിയും കൊണ്ട് അലങ്കരിക്കുക. തൈരുവട റെഡി.
തയാറാക്കിയത്: ജസ്‌നി ഷമീര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.