Posted On
date_range Updated On
date_range സ്വീറ്റ് ബ്രഡ് പോക്കറ്റ്
ചേരുവകൾ:
- നേന്ത്രപ്പഴം -1
- ബ്രഡ് -4
- മുട്ട- 1
- ബ്രഡ് ക്രമ്പ്സ് -ആവശ്യത്തിന്
- പഞ്ചസാര -2 ടേബിൾ സ്പൂൺ
- മുന്തിരി -1 ടേബിൾ സ്പൂൺ
- തേങ്ങ ചിരകിയത് ആവിശ്യത്തിന്
- അണ്ടിപ്പരിപ്പ് -1 ടേബിൾ സ്പൂൺ (കഷ്ണങ്ങളാക്കിയത്)
- ഏലക്കാപ്പൊടി - ഒരു നുള്ള്
- ഓയിൽ - ആവശ്യത്തിന്
ഉണ്ടാകുന്ന രീതി:
ഒരു പാൻ ചൂടാക്കി നെയ് ഒഴിച്ച് ചെറുതായി അരിഞ്ഞ അണ്ടിപ്പരിപ്പ്, മുന്തിരി, ചെറുതായി അരിഞ്ഞ പഴം, ഏലക്കാപ്പൊടി, തേങ്ങ, പഞ്ചസാരയും എന്നിവ വറക്കുക. ബ്രഡ് വട്ടത്തിൽ മുറിച്ചു എടുത്ത് അടിച്ചുവെച്ച മുട്ട കൂട്ടിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞു ഓയിലിൽ ഫ്രൈ ചെയ്തു എടുക്കുക. ചൂടറിയതിനു ശേഷം ബ്രെഡ് പകുതിയായി മുറിച്ചു അതിലേക്ക് ഫ്രൈ ചെയ്ത ഫില്ലിങ് നിറക്കുക. സ്വീറ്റ് ബ്രഡ് പോക്കറ്റ് റെഡി.
തയാറാക്കിയത്: ജസ്നി ഷമീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.