സേമിയ ദോശ വേറെ ലെവലാ...

ആവശ്യമുള്ള സാധനങ്ങൾ:

  • സേമിയ (വേവിച്ചത്) - 1 കപ്പ്
  • ഗോതമ്പ് പൊടി - 1/2 കപ്പ്
  • അരിപൊടി - 1/4 കപ്പ്
  • മ ൈദ പൊടി - 1/2 കപ്പ്
  • കാരറ്റ് - 1/2 കഷ്ണം
  • ഉള്ളി - 1/2 കഷ്ണം
  • അണ്ടിപരിപ്പ് - 5 എണ്ണം
  • ബദാം - 5 എണ്ണം
  • എള്ള് - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • നെയ്യ് - ആവശ്യത്തിന്
  • (പാനിൽ പുരട്ടാൻ)

തയാറാക്കുന്ന വിധം:

ദോശക്കുള്ള മാവ് തയ്യാറാക്കാൻ:

സേമിയ വേവിച്ചത്, അരിപൊടി, ഗോതമ്പ് പൊടി, മൈദ പൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് രൂപത്തിലാക്കുക. ഇതിലേക്ക് ഉള്ളി, കാരറ്റ്, അണ്ടിപ്പരിപ്പ്, ബദാം എന്നിവ മിക്സിയിൽ അടിച്ച് ചേർക്കുക.

ശേഷം, ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇങ്ങനെ തയാറാക്കിയ മാവിലേക്ക്‌ കുറച്ച് എള്ള് കൂടെ ചേർത്ത് നന്നായി ഇളക്കുക. പാനിൽ അൽപം നെയ്യ് പുരട്ടി ദോശ ചുട്ടെടുക്കാം.

തയാറാക്കിയത്: ഷംന വി.എം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.