Posted On
date_range Updated On
date_range സ്പെഷൽ മട്ടൻ കുറുമ
ആവശ്യമുള്ള സാധനങ്ങൾ:
- മട്ടൻ - 1 കിേലാ
- സവാള -4 എണ്ണം (ചെറുതായി അരിഞ്ഞത്)
- തക്കാളി -വലുത് 1
- ചെറിയ ഉള്ളി -അര കപ്പ്
- ഇഞ്ചി -ഒരു കഷണം
- വെളുത്തുള്ളി -10 അല്ലി
- പച്ചമുളക് -15 എണ്ണം
- ഗരം മസാലപ്പൊടി -1 ടേബ്ൾ സ്പൂണ്‍
- മഞ്ഞൾപ്പൊടി -1 ടീ സ്പൂണ്‍
- കശുവണ്ടി -10 എണ്ണം
- കുരുമുളക് -1 ടീ സ്പൂണ്‍
- തേങ്ങ -ഒരു കപ്പ്
- മല്ലിയില -ആവശ്യത്തിന്
- കറിവേപ്പില -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
വൃത്തിയാക്കി വെച്ചിരിക്കുന്ന മട്ടനോടൊപ്പം സവാള, ചെറിയുള്ളി, പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക. വെന്തു വരുമ്പോൾ ഗരംമസാലയും ഉപ്പും ചേർത്ത് വേവിക്കുക. വെന്തതിനു ശേഷം വെള്ളത്തിൽ കുതിർത്ത കശുവണ്ടിയും തേങ്ങയും കുരുമുളകും അൽപം മഞ്ഞൾപൊടിയും ചേർത്ത് അരച്ച് കറിയിൽ ഒഴിച്ച് അടച്ചുവെച്ച് കുറച്ചു നേരംകൂടി വേവിച്ചതിനു ശേഷം ഇറക്കിെവച്ചതിൽ മല്ലിയിലയും മറ്റു ചേരുവകളും ചേർത്ത് ചൂടോടെ വിളമ്പാം. (ഈ കുറുമയിൽ എണ്ണ ഉപയോഗിക്കുന്നില്ല എന്നതാണ് പ്രത്യേകത)
തയാറാക്കിയത്: അജിനാഫ, റിയാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.