ചെമ്മീൻ പെട്ടി
ചേരുവകൾ:
- ചെമ്മീൻ -500 ഗ്രാം
- മൈദ -200 ഗ്രാം
- ബട്ടർ -10 ഗ്രാം
- പാൽ -ഒരു കപ്പ്
- ഇഞ്ചി -ഒരു കഷണം
- മുട്ട -1 എണ്ണം
- ടൊമാറ്റോ പേസ്റ്റ് -രണ്ട് ടേബ്ൾ സ്പൂൺ
- മുളകുപൊടി -ഒരു ടീസ്പൂൺ
- ഗരം മസാല -അര ടീസ്പൂൺ
- എണ്ണ -ആവശ്യത്തിന്
- മല്ലിയില, ഉപ്പ് -പാകത്തിന്
- ബ്രഡ് പൊടിച്ചത് -ആവശ്യത്തിന്
- പച്ചമുളക് -നാലെണ്ണം
തയാറാക്കുന്നവിധം:
ഒരു ടേബ്ൾ സ്പൂൺ എണ്ണ പാനിലൊഴിച്ച് ചൂടാക്കുമ്പോൾ ചെറുതായി മുറിച്ച ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, ഗരം മസാല, മഞ്ഞൾപൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റണം. ടൊമാറ്റോ പേസ്റ്റും ചേർക്കാം. കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ച ചെമ്മീൻ ചേർത്തിളക്കി അഞ്ച് മിനിട്ട് വേവിക്കണം. മല്ലിയിലയും ആവശ്യമെങ്കിൽ അൽപം പഞ്ചസാരയും ചേർത്ത് പ്രോൺസ് ഫില്ലിങ് തയാറാക്കുക.
മൈദയിൽ ബട്ടർ, പാൽ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നതു പോലെ കുഴക്കുക. ചെറിയ ഉരുളകളെടുത്ത് പരത്തി ചതുരത്തിൽ മുറിക്കണം. നടുവിൽ ചെമ്മീൻ കൂട്ട് വെച്ച് അടക്കുക. അരികുവശം ഫോർക്ക് കൊണ്ട് അമർത്തണം. ശേഷം അടിച്ചുവെച്ച മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ ഉരുട്ടി ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.
തയാറാക്കിയത്: തസ്നി ബഷീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.