Posted On
date_range Updated On
date_range ഉന്നക്കായ
ചേരുവകൾ:
- പഴുത്ത പഴം - 4 എണ്ണം
- കശുവണ്ടി - 25 ഗ്രാം
- ഉണക്കമുന്തിരി - 25 ഗ്രാം
- തേങ്ങാക്കൊത്ത് (ചെറുതായരിഞ്ഞത്) - 1 മുറിയുടെ പകുതി
- നെയ്യ് - 4 സ്പൂണ്‍
- ഏലക്കപ്പൊടി - 1 സ്പൂണ്‍
- എണ്ണ - ആവശ്യത്തിന്
- അവല്‍ - 50 ഗ്രാം
- പഞ്ചസാര - 4 സ്പൂണ്‍
തയാറാക്കുന്ന വിധം:
പഴം പുഴുങ്ങി, നാരെല്ലാം കളഞ്ഞ് നന്നായി ഉടക്കുക. നെയ്യില്‍ കശുവണ്ടിയും തേങ്ങാക്കൊത്തും ഉണക്കമുന്തിരിയും വറുത്തെടുക്കുക. ഇതിലേക്ക് അവല്‍ ചേര്‍ക്കുക. ഏലക്കാപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഉടച്ച പഴം ഉള്ളംകൈയില്‍ വെച്ച് പരത്തി ഉള്ളിലായ് മിശ്രിതം നിറച്ച് സിലിണ്ടര്‍ ആകൃതിയില്‍ പരത്തി, അറ്റം രണ്ടും കൂട്ടി യോജിപ്പിക്കുക. ഓരോന്നായി തിളച്ച എണ്ണയില്‍ വറുത്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ മാറ്റാം.
തയാറാക്കിയത്: റജി കൃഷ്ണകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.