Posted On
date_range Updated On
date_range പഴം ബോണ്ട
ചേരുവകൾ:
- മൈദ -ഒരു കപ്പ്
- ചെറുപഴം -മൂന്ന് (അരച്ചത്)
- പഞ്ചസാര - നാല് വലിയ സ്പൂൺ
- ബേക്കിങ് സോഡ - കാൽ ചെറിയ സ്പൂൺ
- ഉപ്പ് -പാകത്തിന്
- പാൽ - മാവ് കുഴക്കാൻ പാകത്തിന്
തയാറാക്കുന്ന വിധം:
ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് പാകത്തിന് പാൽ ചേർത്ത് മാവ് കുറുകെ കലക്കി നന്നായി യോജിപ്പിക്കണം. കട്ടകെട്ടാതെ ശ്രദ്ധിക്കണം. എണ്ണ ചൂടാക്കി ഒാരോ തവി മാവ് വീതം കോരിയൊഴിച്ച് ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തുകോരുക. ചെറുതീയിൽവെച്ച് വേവിച്ചാൽ ഉൾവശവും നന്നായി വെന്തുകിട്ടും.
തയാറാക്കിയത്: സാബിറ ഹമീദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.