ചിക്കന്‍ കബാബ്

ചേരുവകൾ:

  • എല്ലില്ലാത്ത ചിക്കന്‍ -1/2 കിലോ
  • ഉരുളക്കിഴങ്ങ് -2 എണ്ണം
  • സവാള -2 എണ്ണം
  • പച്ചമുളക് -5 എണ്ണം
  • ഇഞ്ചി -1 ചെറിയ കഷണം
  • വെളുത്തുള്ളി -4 അല്ലി
  • മല്ലിയില -2 തണ്ട്
  • മുളക് -1/2 സ്പൂണ്‍
  • കശുവണ്ടി -100 ഗ്രാം
  • ഉപ്പ് - പാകത്തിന്
  • മഞ്ഞള്‍പൊടി - 1/2 സ്പൂണ്‍
  • മുട്ട -2 എണ്ണം
  • റസ്ക് പൊടി -250 ഗ്രാം
  • എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ചിക്കന്‍ കുറച്ച് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളമില്ലാതെ വേവിക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങുക. സവാള മുതല്‍ കശുവണ്ടി വരെയുള്ള കൂട്ടുകള്‍ നന്നായരക്കുക. ഇതിലേക്ക് വെന്ത ചിക്കനും തൊലികളഞ്ഞ ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. കുറച്ച് ഉപ്പ് ചേര്‍ക്കാം. ഇത് 1/2 മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ സൂക്ഷിക്കണം. മുട്ട ഒരു പാത്രത്തില്‍ പൊട്ടിച്ചൊഴിക്കുക. ചിക്കന്‍ കബാബ് ഷേപ്പില്‍ ആക്കി, മുട്ടയില്‍ മുക്കി, റസ്ക് പൊടി പുരട്ടി എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കാം.

തയാറാക്കിയത്: റജി കൃഷ്ണകുമാർ

Tags:    
News Summary - ramadan dishes chicken kabab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT