ചെമ്മീൻ മുരിങ്ങക്ക മുളകു കറി
ചെമ്മീൻ ഉപയോഗിച്ച് നമ്മൾ പലതരം വിഭവങ്ങൾ ഉണ്ടാക്കാറുണ്ടല്ലോ. ഇന്നൊരു ചെമ്മീൻ-മുരിങ്ങക്ക മുളകുകറി ആയാലോ...
ആവശ്യമുള്ള സാധനങ്ങൾ:
- ചെമ്മീൻ - 500 ഗ്രാം (വൃത്തിയാക്കിയത്)
- ചുവന്നുള്ളി - 500 ഗ്രാം
- മുരിങ്ങക്ക - 4 എണ്ണം
- പച്ചമുളക് - 4 എണ്ണം
- വെളുത്തുള്ളി - 6 അല്ലി
- തക്കാളി - 2 എണ്ണം
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- മുളകുപൊടി - 2 ടീസ്പൂൺ
- മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
- ഇഞ്ചി - 1 കഷണം
- കറിവേപ്പില - 1 കതിർപ്പ്
- ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം:
ചെമ്മീൻ തോട് കളഞ്ഞ് വൃത്തിയാക്കുക. മുരിങ്ങക്ക കഷണങ്ങൾ നീളത്തിൽ മുറിക്കുക. ചുവന്നുള്ളി നീളത്തിൽ കീറുക. വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞുവെക്കുക. അതിനുശേഷം ഒരു ഫ്രൈപാനിൽ മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഒരല്ലി വെളുത്തുള്ളി, ചുവന്നുള്ളി രണ്ടെണ്ണം, അൽപം ഇഞ്ചി എന്നിവ ചെറുതായൊന്നു ചൂടാക്കി മിക്സിയിൽ അടിച്ചു വെക്കുക. അതിനു ശേഷം പാത്രം അടുപ്പിൽവെച്ചു പച്ചമുളക്, ഇഞ്ചി ഇവ അരിഞ്ഞത്, ഉപ്പ്, ചെമ്മീൻ, തക്കാളി, ചുവന്നുള്ളി, മുരിങ്ങക്ക ഇവ ചേർത്ത് വേവിക്കുക. അതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന അരപ്പ് ചേർക്കാം എന്നിട്ട് പാത്രം അടച്ചു ചെറിയ തീയിൽ വെക്കുക. ഇതെല്ലാം കൂടി തിളച്ച ശേഷം കറിവേപ്പില ഇട്ട് വാങ്ങിവെച്ചതിനു ശേഷം ഉപയോഗിക്കാം.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.