Posted On
date_range Updated On
date_range കപ്ലങ്ങ (പപ്പായ) വട
ചേരുവകൾ:
- പപ്പായ (ഇടത്തരം) -ഒന്ന് (പൊടിയായി അരിഞ്ഞത്)
- കടലമാവ് -മുക്കാല്‍ കപ്പ്
- അരിപ്പൊടി -മൂന്ന് ടേബ്ള്‍ സ്പൂണ്‍
- സവാള (ഇടത്തരം) -ഒന്ന് ചെറുതായി അരിഞ്ഞത്
- ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
- പച്ചമുളക് -മൂന്ന് എണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
- മുളകുപൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
- കായപ്പൊടി -അര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- എണ്ണ -ഒരു കപ്പ്
തയാറാക്കുന്ന വിധം:
ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ചേരുവകള്‍ വെള്ളമൊഴിച്ച് വടയുടെ പാകത്തിന് കുഴക്കുക. ചെറിയ വടകളാക്കി എണ്ണ തിളക്കുമ്പോള്‍ വറുത്ത് കോരുക. നാലുമണി ചായക്കൊപ്പം ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.