കിടിലൻ പനീർ ബട്ടർ മസാല
ആവശ്യമുള്ള സാധനങ്ങൾ:
- പനീർ - 200ഗ്രാം
- ബട്ടർ -ആവശ്യത്തിന്
- സവാള -2
- ഇഞ്ച ി, വെളുത്തുള്ളി -1 ടേബിൾസ്പൂൺ
- ചില്ലി പൗഡർ -3/4 ടേബിൾസ്പൂൺ
- ചെറിയ തക്കാളി - 1
- ഗരം മസാല -1/4 ടേബിൾസ്പൂൺ
- കസൂരിമേത്തി (ഉലുവ ഇല) -1/4 ടേബിൾസ്പൂൺ
- ഏലക്ക -1/4
- തേൻ, അല്ലെ ങ്കിൽ പഞ്ചസാര
- ഉപ്പ് -ആവശ്യത്തിന്
- തിളപ്പിച്ച് ആറിയ വെള്ളം -3 -4 ഗ്ലാസ്
തയ്യ ാറാക്കുന്ന വിധം:
ആദ്യം പനീർ ചെറു ചൂടുവെള്ളത്തിൽ ഇട്ടു വെക്കുക. 5^10 മിനിറ്റിനു ശേഷം വെള്ളം ഊറ്റി കളയുക. പാൻ ചൂടാകുമ്പോൾ അതിലേയ്ക്ക് ബട്ടർ ഇടുക. അതിനുശേഷം അതിലേക്ക് സവാള,ഇഞ്ചി,വെളുത്തുള്ളി, കശുവണ്ടി എന്നിവ ക്രമത്തിന് ചേർക്കുക.സവാളയും മറ്റും ഒരു പാകമായി വരുമ്പോൾ അതിലേക്ക് ചില്ലി പൗഡർ ഇട്ടു മസാലമണം മാറുന്നതുവരെ ഇളക്കുക. തക്കാളി ചേർക്കുക. ഇത് പാകം ആകുമ്പോൾ തീ അണച്ച് തണുക്കാനായി മാറ്റി വെക്കുക. പിന്നീട് തണുത്ത ശേഷം ഇത് മിക്സിയിൽ ഇട്ട് നന്നായി അരയ്ക്കുക.
തുടർന്ന് തിളപ്പിച്ച് ആറിയ വെള്ളം ആവശ്യത്തിന് ഒഴിച്ച് ഒന്നു കൂടി അരക്കുക. മിശ്രിതം ഒരു അരിപ്പ കൊണ്ട് നന്നായി അരിച്ചെടുക്കുക. ആദ്യം ഉപയോഗിച്ച പാനിൽ തന്നെ കുറച്ചുകൂടി ബട്ടർ ഇട്ട് ഈ മിശ്രിതം അതിലേക്ക് ഒഴിക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. നന്നായി തിളച്ച ശേഷം പനീർ ഇട്ട് അഞ്ച് മിനിറ്റ് വയ്ക്കുക. അതിലേക്ക് ഗരംമസാല,കസൂരി മേത്തി, ഏലക്ക എന്നിവ ആഡ് ചെയ്യുക. തീ ഒാഫ് ചെയ്ത ശേഷം പഞ്ചസാരയോ തേനോ ചേർക്കുക.
തയാറാക്കിയത്: നീതു വിനോദ്, മേടയിൽ, ഷാർജ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.