Posted On
date_range Updated On
date_range ഈസി പാൽപായസം
പ്രവാസികളായ ബാച്ചിലേഴ്സിന് ഒരുപാട് സമയം കളയാതെ ഈസിയായി പ്രഷർ കുക്കറിൽ ഉണ്ടാക്കാവുന്ന ഈ പായസം രുചിയുടെ കാര്യത്തിൽ വമ്പനാണ് കേട്ടോ..
ചേരുവകൾ:
- കൈമ അരി -അര കപ്പ്
- പാൽ -2 കപ്പ്
- പഞ്ചസാര -മുക്കാൽ കപ്പ്
- ഏലക്ക പൊടി -അര സ്പൂണ്‍
- നെയ്യ് -1 സ്പൂണ്‍
- കശുവണ്ടി -ആവശ്യത്തിന്
- ഉണക്ക മുന്തിരി -ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
ഒരു പ്രഷർ കുക്കറിൽ പാലും പഞ്ചസാരയും അരിയും എലക്കപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം വെയ്റ്റ് ഇടാതെ അടക്കുക. ആവി വന്നു തുടങ്ങുമ്പോൾ വെയ്റ്റ് ഇട്ട് ഏറ്റവും കുറഞ്ഞ തീയിൽ അര മണിക്കൂർ വേവിക്കുക. ആവി പൂർണമായും പോയിക്കഴിഞ്ഞ ശേഷം മാത്രം തുറക്കുക. പായസം കട്ടിയിലാണെങ്കിൽ കുറച്ച് പാൽ കൂടി ചേർത്ത് ലൂസ് ആക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് പായസത്തിലേക്ക് ഒഴിക്കുക.
- വേണമെങ്കിൽ അൽപം കണ്ടൻസെട് മിൽക്ക് കൂടി ചേർക്കാം.
- കൈമ അരി ഇല്ലെങ്കിൽ പകരം ബസുമതി ഉപയോഗിക്കാം.
തയാറാക്കിയത്: ഷഹന ഇല്ല്യാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.