Posted On
date_range Updated On
date_range ഉണക്കലരി പായസം
ചേരുവകൾ:
- അരി -500 ഗ്രാം
- ശര്‍ക്കര -750 ഗ്രാം (മധുരം കുറച്ചു മതിയെങ്കില്‍ ആവശ്യാനുസരണം ചേര്‍ക്കുക)
- തേങ്ങാപാല്‍ - ഒരു തേങ്ങയുടെ (ഒന്നാം പാല്, രണ്ട്, മൂന്ന് ഇങ്ങനെ)
- നെയ് -50 ഗ്രാം
- ഏലക്ക -5 എണ്ണം
- ഉണക്ക മുന്തിരി -അൽപം
- കശുവണ്ടി -അൽപം
തയാറാക്കുന്ന വിധം:
അരി നന്നായി കഴുകി വേവിക്കാൻ സ്റ്റൗവില്‍ വെക്കുക. മറ്റൊരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ഉരുക്കിയെടുത്ത ശര്‍ക്കര അതിലേക്കു ചേര്‍ത്ത് നന്നായി ഇളക്കി തിളപ്പിക്കുക. അതിലേക്കു മൂന്നാം പാലും നന്നായി കുറുകിയതിനുശേഷം രണ്ടാം പാലും ഒഴിച്ച് നന്നായി ചൂടാക്കുക. ശേഷം ഒന്നാം പാൽ ചേര്‍ക്കുക. ശേഷം തീ അണക്കുക. അതിലേക്ക് പൊടിച്ച ചുക്ക്, ഏലക്ക എന്നിവ ചേര്‍ക്കുക. ഒരു പാനില്‍ കുറച്ച് നെയ് ഒഴിച്ച് കശുവണ്ടിയും ഉണക്ക മുന്തിരിയും ചേര്‍ത്ത് വറുത്ത് കോരുക. തേങ്ങ ചെറു കഷണങ്ങളാക്കി ഇടാം. മില്‍ക്ക് മെയ്ഡ് ആവശ്യമെങ്കില്‍ 50 ഗ്രാം ചേര്‍ക്കാം. ചെറു ചൂടോടെ ഉപയോഗിക്കാം.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.