Posted On
date_range Updated On
date_range നേന്ത്രപ്പഴയപ്പം എന്ന കിണ്ണത്തപ്പം
ആവശ്യമുള്ള സാധനങ്ങൾ:
- ഏത്തപ്പഴം -രണ്ടെണ്ണം
- അരിപ്പൊടി -ഒരു കപ്പ്
- തേങ്ങ ചിരകിയത് -ഒരു മുറി
- തേങ്ങാപ്പാല്‍ -അര ഗ്ലാസ്
- ജീരകം -ഒരു നുള്ള്
- ഏലക്ക -ഒന്ന്
- ഉപ്പ് -ഒരു നുള്ള്
- പഞ്ചസാര -ആറേഴു സ്പൂണ്‍
പാകം ചെയ്യുന്ന വിധം:
തേങ്ങയും ജീരകവും ഏലക്കായും നല്ല വെണ്ണ പോലെ അരച്ചെടുക്കുക. ഇത് അരിപ്പൊടിയില്‍ ചേര്‍ത്ത് തേങ്ങാപ്പാലോ ഇളം ചൂട് വെള്ളമോ ഒഴിച്ചു അപ്പത്തിനെക്കാളും അൽപം മുറുകിയ പാകത്തില്‍ യോജിപ്പിക്കുക. ഉപ്പും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക.
ഏത്തപ്പഴം ചെറു കഷണങ്ങള്‍ ആയി മുറിച്ചത് ഇതില്‍ ചേര്‍ത്ത് ഇളക്കുക. മയംപുരട്ടിയ ഒരു പാത്രത്തില്‍ ഇതൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം മാത്രം മറ്റൊരു പാത്രത്തിലേക്കു മാറ്റി മുറിച്ചെടുക്കാം.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.