മട്ടൻ എഴുത്താണി കറി
മട്ടൻ കൊണ്ട് പലതരം കറികൾ ഉണ്ടാക്കാറുണ്ട്. അതിൽ നിന്ന് തികച്ചും വിഭിന്നമായൊരു കറിയാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്- ‘എഴുത്താണി കറി’.
ഇവിടെ മട്ടൻ ആണ് ഉപയോഗിച്ചിരിക്കുന്നെതങ്കിലും ബീഫു കൊണ്ടും എഴുത്താണി കറിയുണ്ടാക്കാം.
ചേരുവകൾ:
- മട്ടൻ -ഒരു കിലോ
- പച്ചമുളക് -6 എണ്ണം
- തക്കാളി -ചെറുത് രണ്ടെണ്ണം
- വെളിച്ചെണ്ണ -50 ഗ്രാം
- ചുവന്നുള്ളി -500 ഗ്രാം
- വെളുത്തുള്ളി -25 അല്ലി
- ഇഞ്ചി -ഒരു വലിയ കഷണം
- മല്ലിയില -ആവശ്യമുള്ളവർക്ക്
- മുളകുപൊടി -2 ടേബ്ൾ സ്പൂണ്
- മഞ്ഞൾപൊടി -ഒരു സ്പൂണ്
- ഗരം മസാലപ്പൊടി -അര സ്പൂണ്
- കറിവേപ്പില -കുറച്ച് കൂടുതൽ
തയാറാക്കുന്നവിധം:
മട്ടൻ കഷണങ്ങൾ ആക്കിയതും പച്ചമുളക് നെടുകെ പിളർന്നതും ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചതച്ചതും (10 അല്ലി വെളുത്തുള്ളിയും മൂന്നോ നാലോ ചുവന്നുള്ളിയും മാറ്റിവെക്കുക) കറിവേപ്പിലയും തക്കാളി അരിഞ്ഞതും മഞ്ഞൾപൊടിയുമിട്ട് വേവിക്കുക. അത് വേവ് ആവുമ്പോൾ ആവശ്യത്തിന് ഉപ്പിടുക. മട്ടൻ വെന്തുകഴിയുമ്പോൾ ഒരു ഫ്രൈപാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. നന്നായി എണ്ണ ചൂടാകുമ്പോൾ കുറച്ചു കറിവേപ്പിലയും നേരേത്ത മാറ്റിവെച്ചിരുന്ന ചുവന്നുള്ളിയും വെളുത്തുള്ളിയും ചതച്ച് ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടികൂടി ചേർത്ത് വഴറ്റുക. ഇത് വഴന്നുവരുമ്പോൾ വെന്തിരിക്കുന്ന മട്ടനിലേക്ക് ചേർത്ത് ഇളക്കുക. കറിയിൽ ചാറ് നല്ല കട്ടിയായിരിക്കണം. കറി വിളമ്പിക്കഴിയുമ്പോൾ ഉള്ളി പ്രത്യേകമായി കാണാൻ പാടില്ല. അത് മട്ടൻകഷണങ്ങളുമായി അലിഞ്ഞുചേർന്നിരിക്കണം. ഇതാണ് ‘എഴുത്താണി കറി’.
തയാറാക്കിയത്: അജിനാഫ, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.