Posted On
date_range Updated On
date_range മുത്താറി കാച്ചിയത്
ആവശ്യമായവ:
- ആർ.കെ.ജി -1 ടേബ്ൾ സ്പൂൺ
- തേങ്ങ -4 എണ്ണം
- മുത്താറി -200 ഗ്രാം
- പഞ്ചസാര -1/2 കിലോ
- ചെറുപയർ പരിപ്പ് -100 ഗ്രാം
- ഏത്തപ്പഴം -2 എണ്ണം
- ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം:
ഉരുളിയിൽ തേങ്ങാപ്പാലും മുത്താറി മിക്സ്ചറും ചേർത്ത് നല്ലതുേപാലെ വഴറ്റുക. കുഴമ്പുരൂപത്തിലായി കഴിഞ്ഞാൽ അതിൽ ഏത്തപ്പഴം, പഞ്ചസാര, ചെറുപയർപരിപ്പ്, ഉപ്പ് പാകത്തിന് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം പാത്രത്തിൽ നിന്ന് ഇറക്കിവെച്ചതിനു ശേഷം കശുവണ്ടി, കിസ്മിസ് എന്നിവ മുകളിൽ വെക്കുക. അവസാനം ആർ.കെ.ജിയും ഒഴിക്കുക.
കടപ്പാട്: അശ്റഫ്. കെ & മുനീർ നിബാസ്, മാനേജിങ് പാർട്ണർ, ഇഫ്താർ ഗ്രൂപ് ഒാഫ് ഹോട്ടൽസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.