Posted On
date_range Updated On
date_range മാങ്കോ സാഗോ പുഡിങ്
ചേരുവകൾ:
- പഴുത്ത മാങ്ങ (വലുത്) -ഒരു എണ്ണം
- ചൗവ്വരി (സാഗോ/സാബൂനരി) -കാൽ കപ്പ്
- പാൽ -അര കപ്പ്
- കണ്ടെൻസ്ഡ് മിൽക് -അര കപ്പ്
- പഞ്ചസാര -മൂന്ന് ടേബ്ൾ സ്പൂൺ
തയാറാക്കുന്നവിധം:
ഒരു പാനിൽ രണ്ട് കപ്പ് വെള്ളം നന്നായി തിളപ്പിക്കാൻ വെക്കുക. തിളച്ച ശേഷം തീ കുറച്ച് ചൗവ്വരി അതിലിട്ട് വേവിച്ചെടുക്കുക. വേവിച്ച സാഗോ അരി അരിപ്പയിൽ അരിച്ചെടുത്ത് ഒരുവട്ടം പൈപ്പിനടിയിൽ വെച്ച് കഴുകി എടുക്കുക. പഴുത്ത മാങ്ങ തൊലി കളഞ്ഞ് കഷണങ്ങളാക്കിയതും പാൽ, കണ്ടെൻസ്ഡ് മിൽക്, പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചതും ഒരു ബൗളിലേക്ക് മാറ്റിവെക്കുക. ഇതിലേക്ക് വേവിച്ചെടുത്ത സാഗോയും ചേർത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം കഴിക്കാവുന്നതാണ്. പുഡിങ് അലങ്കരിക്കുന്നതിന് വേണ്ടി ചെറിപഴമോ ബദാമോ ഉപയോഗിക്കാം.
തയാറാക്കിയത്: ഷൈമ സാജിദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.