Posted On
date_range Updated On
date_range മാങ്ങ-കസ്കസ് പുഡിങ്
ആവശ്യമുള്ള സാധനങ്ങൾ:
- മാങ്ങ - 2 എണ്ണം
- ചിയാസീഡ് (കറുത്ത കസ്കസ്) - 4 സ്പൂൺ
- പാൽ - 2 കപ്പ്
- വാനില എസെൻസ് - 4 തുള്ളി
- പഞ്ചസാര - 5 സ്പൂൺ
തയാറാക്കേണ്ടവിധം:
പാൽ, പഞ്ചസാര എന്നിവ ചേർത്ത് നല്ല പോലെ തിളപ്പിക്കുക. അതിൽ വാനില എസെൻസും ചേർത്ത് ഇറക്കി ചിയാസീഡ് (കറുത്ത കസ്കസ്) കൂടെ ചേർത്ത് ചൂട് മാറുമ്പോൾ ഫ്രിഡ്ജിൽ വെച്ച് മൂന്നു മണിക്കൂർ തണിപ്പിക്കുക. ഇനി ഗ്ലാസിൽ മാങ്ങ അരിഞ്ഞതും ചിയാസീഡ് (കറുത്ത കസ്കസ്) മിശ്രിതം എന്നിവ ഇടവിട്ട് ഇട്ട് എടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.