Posted On
date_range Updated On
date_range കിച്ചൻ ടിപ്സ്-1
- പാല്‍ കാച്ചുന്ന പാത്രത്തില്‍ അല്‍പം വെള്ളം ചൂടാക്കി അതില്‍ പാലൊഴിച്ച് തിളപ്പിച്ചാല്‍ രണ്ടുണ്ട് കാര്യം. പാല്‍ പിരിയില്ല. പാത്രത്തില്‍ പറ്റിപ്പിടിക്കുകയുമില്ല.
- ബിരിയാണി അരി തികയാതെ വന്നാല്‍ ഇനി പേടിക്കാനില്ല. റിഫൈന്‍ഡ് ഓയിലും ഉപ്പും ചേര്‍ത്ത് പച്ചരി വഴറ്റി ബിരിയാണി അരിക്കൊപ്പം ചേര്‍ത്ത് ബിരിയാണി തയാറാക്കാം.
- കോണ്‍ഫ്ളോര്‍ ഇല്ലാത്തതുകൊണ്ട് ഇനി തക്കാളി സൂപ്പുണ്ടാക്കാതിരിക്കേണ്ട. കഞ്ഞിവെള്ളം പകരക്കാരനാവാന്‍ തയാറാണ്. രുചിക്ക് കോട്ടമുണ്ടാകില്ലെന്ന ഉറപ്പുവേറെ.
- ഒരു കഷണം ഇഞ്ചി ചതച്ചിട്ട വെള്ളത്തില്‍ ചായയുണ്ടാക്കി നോക്കൂ. രുചിയിലെ വ്യത്യാസം എല്ലാവരും ഇഷ്ടപ്പെടും.
- സലാഡടക്കമുള്ള വിഭവങ്ങള്‍ക്കുള്ള പച്ചിലച്ചേരുവകള്‍ തയാറാക്കുമ്പോള്‍ കത്തിക്കുപകരം കൈ കൊണ്ടുതന്നെ മുറിച്ചിടാം. മുറിപ്പാടുകളിലെ ക്രമരാഹിത്യം കാഴ്ചക്ക് ആകര്‍ഷകമേകും.
- ഇറച്ചിക്കറിയില്‍ വെള്ളം കൂടിയാല്‍ ടെന്‍ഷനടിക്കേണ്ട. അല്‍പം മൈദ ചേര്‍ത്ത് തിളപ്പിക്കുക. കൊഴുപ്പും രുചിയും കൂടും.
- കടലയും ഗ്രീന്‍പീസും തലേന്ന് വെള്ളത്തിലിട്ടില്ലെന്ന വേവലാതി വേണ്ട. തിളക്കുന്ന വെള്ളത്തിലിട്ട് കാസറോളിലാക്കി മൂടിവെച്ചാല്‍ മതി. ഒരു മണിക്കൂറിനുശേഷം പാകം ചെയ്യാം.
- ചമ്മന്തിയില്‍ പുളിക്കു പകരം ചെറുനാരങ്ങാ നീര് ചേര്‍ക്കൂ. അപ്പോഴറിയാം സ്വാദ്.
- മുറിച്ച സവാള ഉപ്പുമാത്രം ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക. അതിനുശേഷം എണ്ണ ചേര്‍ത്താല്‍ മതി. എണ്ണ ലാഭിക്കാം. എളുപ്പം വഴന്നുകിട്ടും.
- ഏലക്കാ തൊലി കളയാതെ ചതച്ചിട്ട വെള്ളത്തില്‍ ചായയുണ്ടാക്കിയാല്‍ സ്വാദേറും. സുഗന്ധം ബോണസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.