കിളിക്കൂട്
ആവശ്യമായ സാധനങ്ങൾ:
- ഉരുളക്കിഴങ്ങ് - 2 എണ്ണം
- ചിക്കൻ - 250 ഗ്രാം
- സവാള - ഒന്ന്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ
- പച്ചമുളക് - 2 എണ്ണം
- മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
- കുരുമുളക് പൊടി -1 ടീസ്പൂൺ
- മുട്ട - ഒന്ന്
- ഓയിൽ - ആവശ്യത്തിന്
- സേമിയ വറുത്തത് - 1 കപ്പ്
പാകം ചെയ്യുന്ന വിധം:
ഉരുളക്കിഴങ്ങ്, ഉപ്പ്, മഞ്ഞൾപൊടി എന്നിവ ചേർത്ത് വേവിച്ച് ഉടക്കുക. വേറൊരു പാത്രത്തിൽ ചിക്കൻ, മഞ്ഞൾപൊടി, കുരുമുളക് പൊടി ചേർത്ത് വേവിച്ച് എടുക്കുക. ശേഷം ചെറുതായി പൊടിച്ചെടുക്കുക. ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർത്ത് വഴറ്റി കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഗരംമസാല പൊടി ചേർത്ത് ഇളക്കിയതിന് ശേഷം ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും മല്ലിയിലയും ചെറുതായി പൊടിച്ചെടുത്ത ചിക്കനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ചിക്കൻ മസാലയും വേവിച്ച ഉരുളക്കിഴങ്ങും ചേർത്ത് നന്നായി കുഴച്ച് ഓരോ ഉരുളകളാക്കി നടുവിൽ ചെറുതായി ഒന്ന് അമർത്തിക്കൊടുക്കുക. ഇത് മുട്ടയിൽ മുക്കി സേമിയയിൽ പൊതിഞ്ഞ് എടുക്കുക. തിളച്ച എണ്ണയിലിട്ട് നല്ല ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വാങ്ങിവെക്കുക. ശേഷം ഓരോ കാടമുട്ട െവച്ച് അലങ്കരിച്ച് ചൂടോടെ വിളമ്പാം.
തയാറാക്കിയത്: സീനത്ത് അബ്ദുൽ മജീദ്, ബംഗളൂരു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.