Posted On
date_range Updated On
date_range ഹെൽത്തി ദാൽ കേക്ക്
ചേരുവകൾ:
- കടല പരിപ്പ് - 1 കപ്പ്
- മുട്ട - 4 എണ്ണം
- ഈത്തപ്പഴം - 200 ഗ്രാം
- പാൽപൊടി - 2 ടേബിൾ സ്പൂൺ
- ഏലക്കായ - 1/2 ടീ സ്പൂൺ
- അണ്ടിപ്പരിപ്പ് -2 ടേബിൾ സ്പൂൺ (നുറുക്കിയത്)
- നെയ്യ് - 1 ടീ സ്പൂൺ
തയാറാക്കുന്നവിധം:
അഞ്ചു മണിക്കൂർ കടല പരിപ്പ് വെള്ളത്തിൽ കുതിർത്ത വെച്ച് കുക്കറിൽ ആവശ്യത്തിന് വെള്ളം ഓഴിച് വേവിക്കുക. ചൂടാറിയാൽ ബാക്കിയുള്ള ചേരുവകളും ചേർത്ത് മിക്സിയിൽ അടിക്കുക. ഒരു ചട്ടിയിൽ നെയ്യ് ഒഴിച്ചു ചൂടാക്കി അണ്ടിപ്പരിപ്പ് വറുത്തുകോരുക. ഇനിയൊരു അപ്പച്ചെമ്പിൽ നെയ്യ് ഒഴിച്ചു കടല പരിപ്പിന്റെ കൂട്ടിൽ അണ്ടിപ്പരിപ്പും ഇട്ട് ആവികേറ്റുക. റെസ്റ്റി ആൻഡ് ഹെൽത്തി ദാൽ കേക്ക് റെഡി.
തയാറാക്കിയത്: ജസ്നി ഷമീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.