Posted On
date_range Updated On
date_range പരിപ്പുവട
ചേരുവകൾ:
- കടലപ്പരിപ്പ് –രണ്ട് കപ്പ്
- വലിയ ഉള്ളി –ഒന്ന് ചെറുതായി മുറിച്ചത്
- പച്ചമുളക് –രണ്ടെണ്ണം ചെറുതായി മുറിച്ചത്
- കറിവേപ്പില –രണ്ടുതണ്ട് ചെറുതായി മുറിച്ചത്
- ഇഞ്ചി –ഒരു കഷണം ചെറുതായി മുറിച്ചത്
- മല്ലിയില –കുറച്ച് അരിഞ്ഞത്
- മൈദ –ഒരു വലിയ സ്പൂൺ
- മുളകുപൊടി –രണ്ട് വലിയ സ്പൂൺ
- ഉപ്പ് –ആവശ്യത്തിന്
- എണ്ണ –ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
കടലപ്പരിപ്പ് രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് തരുതരുപ്പായി അരച്ചെടുക്കുക. ഇതിൽ എണ്ണ ഒഴിവാക്കി ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് കുഴച്ച് കൈ കൊണ്ട് വടരൂപത്തിൽ വട്ടത്തിൽ പരത്തി എണ്ണയിൽ വറുത്തുകോരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.