Posted On
date_range Updated On
date_range ഈത്തപ്പഴം പൊരിച്ചത്
ചേരുവകൾ:
- ഈത്തപ്പഴം - 20
- മൈദ - 3 ടേബിൾ സ്പൂണ്‍
- അണ്ടിപ്പരിപ്പ് - 20
- വെള്ളം - ആവശ്യത്തിന്
- ഉപ്പ് - പാകത്തിന്
- എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ഈന്തപ്പഴം കുരു കളഞ്ഞ ശേഷം അണ്ടിപ്പരിപ്പ് ഉള്ളിൽ വെച്ച് കൊടുക്കുക. കൈകൊണ്ടു നന്നായി അമർത്തി വെക്കുക. മൈദയിൽ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുറച്ചു കട്ടിയോടെ കലക്കി വെക്കുക. ഒരു ചീനചട്ടിയില്‍ എണ്ണ ചൂടാക്കി ഓരോ ഈന്തപ്പഴവും മൈദയുടെ കൂട്ടില്‍ മുക്കി എണ്ണയിലിട്ട് വറുത്തു കോരുക.
തയാറാക്കിയത്: ജിജി ഹറൂഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.