Posted On
date_range Updated On
date_range ക്രീം ചിക്കന്‍ സൂപ്പ്
ചേരുവകള്‍:
- വെണ്ണ - ഒരു ടേബ്ള്‍ സ്പൂണ്‍
- മൈദ - ഒരു ടേബ്ള്‍ സ്പൂണ്‍
- പാല്‍ -രണ്ട് കപ്പ്
- പഞ്ചസാര - ഒരു ടേബ്ള്‍ സ്പൂണ്‍
- ചിക്കന്‍ വേവിച്ച് ചെറുതായി അരിഞ്ഞത് -ഒരു കപ്പ്
- ഉപ്പ് - അര ടീസ്പൂണ്‍
- കുരുമുളകുപൊടി - അര ടീസ്പൂണ്‍
- വെളുത്തുള്ളി - രണ്ട് അല്ലി
തയാറാക്കുന്ന വിധം:
പാനില്‍ വെണ്ണ ഉരുക്കുക. മൈദ അല്‍പാല്‍പമായി ഇട്ട് വെണ്ണയുമായി യോജിപ്പിക്കുക. വെണ്ണ-മൈദ മിശ്രിതം പേസ്റ്റ് പരുവമാകുമ്പോള്‍ പാല്‍ ഒഴിച്ച് നന്നായി ഇളക്കുക. പാല്‍ തിളച്ച് കുറുകിവരുമ്പോള്‍ വേവിച്ച ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കാം. ഉപ്പും കുരുമുളകുപൊടിയും വെളുത്തുള്ളിയും ചേര്‍ത്ത് 5-10 മിനിറ്റ് ചെറുതീയില്‍ വെക്കുക. ഗാര്‍ലിക് ബ്രഡോ ഫ്രൈഡ് ബ്രഡ് ക്യൂബ്സോ ഇട്ട് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.