Posted On
date_range Updated On
date_range കോക്കനട്ട് മിൽക്ക് പുഡിങ്
ചേരുവകൾ:
- തേങ്ങാപാൽ - അരകപ്പ്
- കണ്ടെൻസ്ഡ് മിൽക്ക് - ഒരു കപ്പ്
- ഫ്രഷ് ക്രീം -അര കപ്പ്
- കശുവണ്ടി - 20 എണ്ണം
- ബദാം - 20 എണ്ണം
- ചൈന ഗ്രാസ് 10
- പഞ്ചസാര - ആവശ്യത്തിന്
- ബേസിൽ സീഡ് (കസ്കസ്) - അൽപം
- ഡെസിക്കേറ്റഡ് കോക്കനറ്റ് - അൽപം
- ചെറി- അൽപം
തയാറാക്കുന്ന വിധം:
ബദാം കുതിർത്ത് തൊലി കളഞ്ഞു വെക്കുക. കശുവണ്ടിയും കുതിർത്തു വെക്കുക. തേങ്ങാപാൽ കണ്ടെൻസ്ഡ്തേ മിൽക്ക് എന്നിവ നന്നായി മിക്സ് ചെയ്യുക. അതിലേക്ക് ഫ്രഷ് ക്രീം ബദാം കശുവണ്ടി എന്നിവ ചെറുതായി നുറുക്കിയതും ചേർത്തിളക്കുക. ചൈന ഗ്രാസ് കുതിർത്തതും പഞ്ചസാരയും നന്നായി യോജിപ്പിച്ചു പുഡിങ് മിശ്രിതത്തിലേക്ക് ചേർത്തിളക്കുക. പാത്രത്തിലേക്ക് ഒഴിച്ച് സെറ്റാകാൻ ഫ്രിഡ്ജിൽ വെക്കുക. അൽപ്പം കണ്ടെൻസ്ഡ് മിൽക്കും ഡെസിക്കേറ്റഡ് കോക്കനറ്റും നന്നായി യോജിപ്പിച്ചു ചെറുതായി ഉരുട്ടിയതും, ചെറിയും, ബേസിൽ സീഡും, പുഡിങിന് മുകളിൽ അലങ്കരിക്കാം.
തയാറാക്കിയത്: ഷംസുദ്ദീന്‍ പെരുവാറ്റില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.