ചൈനീസ് ദോശ ഭായ് ഭായ്
തനി നാടൻ രുചിയും ചൈനീസ് രുചിയും കൂടിക്കലർന്ന ദോശയുണ്ടാക്കി നോക്കാം. ബ്രേക്ഫാസ്റ്റ് കഴിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ദോശ ഇങ്ങനെ തയാറാക്കി കൊടുത്തു നോക്കൂ, തീർച്ചയായും അവർക്കിഷ്ടപ്പെടും...
ആവശ്യമുള്ള സാധനങ്ങൾ:
- ദോശമാവ് -മൂന്നു കപ്പ്
- നെയ്യ് -കാൽ കപ്പ്
- ഷെസ്വാൻ സോസ് - കാൽകപ്പ് (ഷെസ് വാൻ സോസ് ആണ് ഇതിലെ പ്രധാന ചൈനീസ് ചേരുവ)
- ഓയിൽ - ഒരു ടീസ്പൂൺ
- സവാള അരിഞ്ഞത് -അരക്കപ്പ്
- കാബേജ് അരിഞ്ഞത് -അരക്കപ്പ്
- കാരറ്റ് അരിഞ്ഞത് -അരക്കപ്പ്
- സ്പ്രിങ് ഒനിയൻ -അരിഞ്ഞത് അരക്കപ്പ്
- കാപ്സിക്കം അരിഞ്ഞത് -അരക്കപ്പ്
- നൂഡ്ൽസ് വേവിച്ചത് -അരക്കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- സോയാസോസ് – ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം:
പാനിൽ എണ്ണ ഒഴിച്ച് എല്ലാ പച്ചക്കറികളും ചെറുതീയിൽ വേവിച്ചെടുക്കുക. ഏകദേശം മുക്കാൽ വേവാകുമ്പോൾ ഇതിലേക്ക് വേവിച്ചുവെച്ച നൂഡ്ൽസും സോയാസോസും ഷെസ്വാൻ സോസും ചേർത്ത് ഇളക്കി മാറ്റിവെക്കുക.
ദോശക്കല്ലിൽ ഓരോ തവി മാവൊഴിച്ച് പരത്തി മൊരിഞ്ഞു വരുമ്പോൾ ഒരു ടീസ്പൂൺ ഷെസ്വാൻ സോസ്, ഒരു ടീസ്പൂൺ നെയ്യും ചേർത്ത് എല്ലാ ഭാഗത്തും പരത്തുക. തയാറാക്കിവെച്ചിരിക്കുന്ന പച്ചക്കറി - നൂഡ്ൽസ് കൂട്ടിൽനിന്ന് ഒന്നോ രണ്ടോ ടീസ്പൂൺ ഇതിന്റെ മുകളിൽവെച്ച് ദോശ റോൾ ചെയ്തെടുത്ത് നടുവേ കട്ട് ചെയ്യുക. നമ്മുടെ ചൈനീസ് ദോശ റെഡി.
തയാറാക്കിയത്: അജിനാഫ, റിയാദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.