Posted On
date_range Updated On
date_range ചിക്കൻ ഹണീബി
ചേരുവകൾ:
- ചിക്കൻ േബ്രാസ്ററ് -150 ഗ്രാം
- മല്ലി ഇല -ഒരു ടേബിൾ സ്പൂൺ
- പൊതിനയില -ഒരു ടേബിൾ സ്പൂൺ
- സവാള -ഒന്ന് ചെറുത്
- ഇഞ്ചി -ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി -മൂന്ന് അല്ലി
- പച്ചമുളക് -നാല് എണ്ണം
- കുരുമുളക് പൊടി -ഒരു ടീസ്‌പൂൺ
- ഗരം മസാല -അര ടീ സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- ഓയിൽ പൊരിക്കാൻ -ആവശ്യത്തിന്
തയ്യാറാകുന്നവിധം:
ഒരു ജാറിൽ ഒന്ന് മുതൽ 10വരെ ഉള്ള സാധനങ്ങൾ അരച്ചെടുക്കുക ഈ മിശ്രിതം ഒരു പാത്രത്തിൽ മാറ്റിവെക്കുക അതിൽ നിന്നും ഓരോ ചെറിയ ഉരുളകളാക്കി ഹണീബീയുടെ രൂപത്തിൽ ആക്കി എടുക്കുക (കുറച്ചു മൈദയും ഉപ്പും മഞ്ഞളും ക്കൂട്ടി ചപ്പാത്തി മാവ് പോലെ കുഴച്ച് എടുക്കുക അത് നന്നായി പരത്തി എടുത്തു ചെറുതായി മുറിച്ചു വെക്കുക ഇത് ഹണീബീയുടെ രൂപത്തിൽ ചുറ്റി എടുക്കുക പിന്നിട് ഫ്രൈ ചെയ്യുക. ചിക്കൻ ഹണീബീ തയ്യാർ. ഇത് ഒരു കബാബ് ആണ്.
തയാറാക്കിയത്: സുമി നാസര്‍ കൊട്ടാരത്തില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.