ചിക്കൻ തോരൻ
ചേരുവകള്‍:
- വൃത്തിയാക്കിയ ചിക്കന്‍ -1 കിലോ
- ചെറിയുള്ളി -250 ഗ്രാം
- തേങ്ങ -1 മുറി
- മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി -2 ടീസ്പൂണ്‍
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
- പെരുംജീരകം -1 ടീസ്പൂണ്‍
- കടുക് -1/2 ടീസ്പൂണ്‍
- ഉഴുന്നുപരിപ്പ് -1/2 ടീസ്പൂണ്‍
- വറ്റല്‍മുളക് -3 എണ്ണം
- വെളിച്ചെണ്ണ -1/4 കപ്പ്
- കറിവേപ്പില -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
ചിക്കന്‍ എല്ലില്ലാതെ ചെറുതായി അരിഞ്ഞ് കഴുകി മഞ്ഞള്‍പൊടിയും, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങ ചെറുതായി തിരുമ്മി , മുളകുപൊടിയും മല്ലിപ്പൊടിയും പെരുംജീരകവും ചേര്‍ത്ത് തരുതരിപ്പായി അരക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ചു ഉഴുന്നുപരിപ്പ്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ ഇട്ട് താളിച്ച് നെടുകെ അരിഞ്ഞ ചുവന്നുള്ളി വഴറ്റുക. ഇതില്‍ വേവിച്ചു െവച്ചിരിക്കുന്ന ചിക്കന്‍ അരപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. വെള്ളം ചേര്‍ക്കരുത്. തോരന്‍ പരുവത്തില്‍ വാങ്ങിെവച്ച് കറിവേപ്പില ഇട്ട് അടച്ചുവെക്കുക. ചിക്കൻ തോരന്‍ റെഡി.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.